വിക്രം സാരാഭായ് ഒരു സമ്പൂർണ്ണ ജീവചരിത്രം
₹280.00 ₹238.00 15% off
Out of stock
Get an alert when the product is in stock:
അമൃതാഷാ
ഇന്ത്യയുടെ ആകാശസ്വപ്നങ്ങൾക്ക് അഗ്നിചിറകുകൾ നൽകിയ ഒരു മഹാശാസ്ത്രജ്ഞന്റെ ആധികാരിക ജീവചരിത്രം.
ഒമ്പത് വർഷത്തെ ഗവേഷണ പഠനങ്ങളെ തുടർന്ന് ഇംഗ്ലീഷിൽ തയ്യാറാക്കി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച വിക്രം സാരാഭായിയുടെ ആദ്യത്തെ സമ്പൂർണ്ണ ജീവചരിത്രത്തിന്റെ ആധികാരികമായ മലയാള പരിഭാഷ.
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നതിനു പുറമെ, കേവലം ചെറിയൊരു റോക്കറ്റ് വിക്ഷേപണം പോലും വെല്ലുവിളിയായിരുന്ന കാലത്ത് ഉപഗ്രഹങ്ങളുപയോഗിച്ച് സാർവത്രിക വിദ്യാഭ്യാസ പദ്ധതിക്ക് രൂപം കൊടുത്തയാൾ, ആണവോർജ കമ്മീഷന്റെ ചെയർമാൻ, ആണ വോർജം കൊണ്ട് കാർഷികവ്യവസായ സമുച്ചയങ്ങളും കടൽവെള്ള ശുദ്ധീകരണപ്ലാന്റുകളും നടത്താമെന്ന് സ്വപ്നം കണ്ട മനുഷ്യൻ, എ.പി.ജെ അബ്ദുൾ കലാമിനെപോലെയുള്ള ഭാവിവാഗ്ദാനങ്ങളെ കണ്ടെത്തി കൈപിടിച്ചുയർത്തിയ ക്രാന്തദർശി… സാരാഭായിയുടെ വിശേഷണങ്ങൾ ഇനിയുമേറെ നീളും. മനോഹരവും സൂക്ഷ്മവുമായ ഈ ജീവിതരേഖയിൽ അമൃത ഷാ ആവേശകരമായ, സങ്കീർണ്ണമായ, ഭാരതത്തെ ഇന്നും പ്രചോദിപ്പിക്കുന്ന ആ വ്യക്തിത്വത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുകയാണ്.
പരിഭാഷ: പി.വി.ആൽബി