Add a review
You must be logged in to post a review.
₹100.00 ₹85.00 15% off
Out of stock
ചെറിയ മുതല്‍ മുടക്കില്‍ സ്വന്തമായി ഒരു വ്യവസായം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ഏതു വ്യവസായം തുടങ്ങണം, എങ്ങനെ തുടങ്ങണം, എപ്പോള്‍ തുടങ്ങണം എന്നുള്ള ശങ്കയാണ് പലരെയും ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. അവര്‍ക്ക് ഒരു വഴികാട്ടിയായിരിക്കും മനോരമ ബുക്സ് പുറത്തിറക്കുന്ന വിജയിക്കാന്‍ 50 വ്യവസായങ്ങള്‍. (നേരത്തെ പ്രസിദ്ധീകരിച്ച അധികവരുമാനത്തിന് 50 സംരംഭങ്ങള്‍ എന്ന പുസ്തകത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായ വ്യവസായസംരംഭങ്ങളാണ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്.) വളരെ ചെറിയ മുലധനംകൊണ്ട് ആരംഭിക്കുന്ന സംരംഭം മുതല്‍ താരതമ്യേന കൂടുതല്‍ മൂലധനമാവശ്യമുള്ള ചെറുകിട വ്യവസായ യൂണിറ്റുവരെ ഈ പുസ്തകത്തില്‍ പരിചയപ്പെടാം. പാഴായിപ്പോകുന്ന പ്രകൃതിവിഭവങ്ങള്‍കൊണ്ട് നിര്മിക്കാവുന്ന ഉത്പന്നങ്ങളുടെ വിപുലമായ വിവരങ്ങള്‍ ഇതിലുണ്ട്. ഒപ്പം, പരീക്ഷണാര്‍ഥത്തില്‍ തുടങ്ങാന്‍ കഴിയുന്ന സംരംഭങ്ങളും പരിചയപ്പെടുത്തുന്നു. വ്യവസായം തുടങ്ങാനുള്ള നടപടിക്രമങ്ങള്‍, ഏകജാലക സംവിധാനം, ലൈസന്‍സ് -റജിസ്ട്രേഷന് നിയമങ്ങള്‍,. സര്‍ക്കാര്‍ പ്രേത്സാഹനങ്ങള്‍, വായ്പകള്‍, ആനുകൂല്യങ്ങള്‍ തുടങ്ങി ഒരു വ്യവസായ സംരംഭകന് അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ വളരെ ലളിതമായി അവതരിപ്പിക്കുന്നു.
You must be logged in to post a review.
Reviews
There are no reviews yet.