Description
ആരായിരുന്നു വിക്തോര്‍ യൂഗോ? രണ്ടു കൊല്ലത്തോളം അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും ജീവിതത്തിലും മുഴുകിയിരുന്നെങ്കിലും എനിക്കറിയില്ല. ഒരുപക്ഷേ, ഒരിക്കലും അറിഞ്ഞേക്കില്ല. ഷെയ്ക്സ്പിയറിനുശേഷം അഞ്ചു നൂറ്റാണ്ടുകളിലും നിരന്തരം ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന ഒരു പടിഞ്ഞാറന്‍ എഴുത്തുകാരന് യൂഗോയാവാം. ചരിത്രത്തിലെ പ്രധാനസംഭവങ്ങളുടെയെല്ലാം ദൃക്സാക്ഷിയായി, സമ്പന്നമായ ധീരാനുഭവങ്ങള്‍ സ്വന്തമാക്കി അദ്ദേഹം ജീവിച്ചു. അദ്ദേഹത്തെ വായിക്കുമ്പോള്‍ ഒരു വിശാലപ്രപഞ്ചത്തെ ചിമിഴിലൊളിപ്പിച്ചുവെച്ചതു കണ്ടപോലെ നാം വിസ്മയഭരിതരാവുന്നു.
-മരിയോ വര്‍ഗോസ് യോസ
പാവങ്ങള്‍, നോത്ര്ദാമിലെ കൂനന്‍ തുടങ്ങിയ ക്ലാസിക്കുകളുടെ സ്രഷ്ടാവായ വിക്തോര്‍ യൂഗോ ഇതിഹാസരചനകള്‍ സൃഷ്ടിക്കുക മാത്രമായിരുന്നില്ല, ഇതിഹാസസമാനമായ ഒരു കാലഘട്ടത്തിനു സാക്ഷിയായി ജീവിക്കുകകൂടിയായിരുന്നു. വിപ്ലവം, കലാപം, നാടുകടത്തല്‍, ഭഗ്നബന്ധങ്ങള്‍, വാക്കുകളോടുള്ള അടങ്ങാത്ത ഉപാസന- ഇങ്ങനെ പലതിലേക്കും വിക്തോര്‍ യൂഗോയുടെ ഓര്‍മ്മകള്‍ കടന്നുചെല്ലുന്നു.
വാക്കുകള്‍ അനശ്വരമാണ്, ജീവിതം അനാദിയും എന്നു ജീവിച്ചുതെളിയിച്ച ഒരു മഹാസാഹിത്യകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ആദ്യമായി മലയാളത്തില്‍






