Description
മനസ്സിന്റെ ശക്തി അപാരമാണ്. ഏതു സ്വര്‍ഗ്ഗത്തിലും നരകത്തെ പടുക്കാനും ഏതു നരകത്തെയും സ്വര്‍ഗ്ഗമാക്കാനും അതിനു കഴിയും.
-ജോണ്‍ മില്‍ട്ടണ്‍
മറ്റുള്ളവരെ കേള്‍ക്കുന്നതിലും മനസ്സിലാക്കുന്നതിലും സമാധാനത്തിലേക്ക് നയിക്കുന്നതിലുമുള്ള ആര്‍ദ്രനിമിഷങ്ങളും ആഹ്ലാദവും പങ്കുവെക്കുന്ന പുസ്തകം. ചെയ്യുന്ന തൊഴില്‍ ആത്മസന്തോഷംകൂടി നല്‍കുന്നതിന്റെ സാഫല്യത്തെക്കുറിച്ച് ഒരു മനോരോഗവിദഗ്ദ്ധന്‍ സംസാരിക്കുന്നു. അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ കരുത്ത്. ദുരിതഭരിതമായ രോഗാവസ്ഥകള്‍ എന്നും ആര്‍ക്കും തീരാത്ത തീവ്രവേദനയാണ്. അങ്ങനെയൊരവസ്ഥയെ വെല്ലുവിളിക്കാന്‍ പാകത്തിന് മറ്റൊരു ലോകവും മറ്റൊരു ജീവിതവും സാദ്ധ്യമാണെന്ന് എഴുത്തുകാരന്‍ പറയുന്നു. നോവിനും പിടച്ചിലിനുമപ്പുറം ഊഷ്മളതയും പ്രസാദവും നിറഞ്ഞ ഒരു മായികലോകം ഓരോ രോഗശുശ്രൂഷയും കരുതിവെച്ചിരിക്കുന്നു. അതോടെ ഓരോ രോഗിയുടെയും കഥ ധൈര്യത്തിന്റെ പാഠമായി മാറുന്നു. ഓരോ രോഗശാന്തിയും പുഞ്ചിരിക്കാനുള്ള കാരണമായി മാറുന്നു.
മനസ്സുകളുടെ മദസഞ്ചാരത്തെക്കുറിച്ച് ഒരു മനോരോഗവിദഗ്ദ്ധന്റെ അനുഭവങ്ങള്‍



