Add a review
You must be logged in to post a review.
₹210.00 ₹178.00
15% off
In stock
തിരഞ്ഞെടുത്ത വാസ്തവകഥകള്‍
ശബ്ദിക്കാന്‍ അവകാശമില്ലാത്തവരുടെ ശബ്ദമായി അവസാനശ്വാസംവരെ നിലകൊണ്ട ഒരു അസാധാരണ
ജീവിതം സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച വാസ്തവകഥകള്‍. ആദിവാസിജനത, മനുഷ്യാവകാശം, സാമൂഹികജീവിതം, പരിസ്ഥിതി എന്നീ വിഭാഗങ്ങളിലായി കെ. ജയചന്ദ്രന്റെ തിരഞ്ഞെടുത്ത റിപ്പോര്‍ട്ടുകള്‍.
ജീവിതത്തിന്റെ പച്ചയായ കഥകളാണ് ജയചന്ദ്രന്‍ അവതരിപ്പിച്ചത്. അവയില്‍ മണ്ണിന്റെ മണമുണ്ട്. ചെവികൂര്‍പ്പിച്ചാല്‍ അവയില്‍ ഹൃദയത്തിന്റെ മിടിപ്പു കേള്‍ക്കാം. ജയചന്ദ്രനു മാധ്യമപ്രവര്‍ത്തനം ബഹുജനസേവനത്തിനുള്ള മാര്‍ഗമായിരുന്നു. അതുകൊണ്ടാണ് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ജയചന്ദ്രന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത നേടുവാനായി സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ തേടിപ്പിടിച്ച് വര്‍ഷാവസാനം, ധൃതിയില്‍ തുടര്‍ക്കഥകളെഴുതുന്ന പാരമ്പര്യം വളര്‍ന്നകാലത്ത് ആ ‘എലിപ്പന്തയ’ത്തില്‍ ചേരാന്‍ കൂട്ടാക്കാതെ അനീതിക്കെതിരെ ഒരു ഒറ്റയാള്‍പ്പട്ടാളമായി പൊരുതുകയാണ് ജയചന്ദ്രന്‍ ചെയ്തത്. – ബി.ആര്‍.പി. ഭാസ്‌കര്‍
You must be logged in to post a review.
Reviews
There are no reviews yet.