Description
കാണെക്കാണെ മുഖത്തിനു പകര്‍ച്ചയായി. മനയോല പുരട്ടി
മഞ്ഞനിറമാക്കിയ കവിളുകളില്‍ ചായില്യത്തിന്റെ ചുവപ്പുവരകള്‍
തെളിഞ്ഞു. കണ്ണുകള്‍ക്കു മഷിയിട്ടു. ചമയങ്ങളൊന്നും അണിയാനില്ല. ചെക്കിപ്പൂവളയമില്ല. കൊരലാരമില്ല. കൈക്കൂടുകളില്ല. വെള്ളിനഖങ്ങളില്ല. മുടിയില്ല. ഏതു കോലം? ഒരുപക്ഷേ, പലവട്ടം ആടിയ കോലങ്ങളിലൊന്ന്. അല്ലെങ്കില്‍ ഇന്നോളമാടാത്ത പുതിയ ഒരു കോലം…
തോറ്റവും വരവിളിയും ചെണ്ടവാദ്യവും ഓട്ടുചിലമ്പിന്റെ കിലുക്കവും
കത്തിയാളുന്ന മേലേരിയുടെ ചൂടും തങ്ങിനില്‍ക്കുന്ന പശ്ചാത്തലത്തില്‍
പുതുമയോടെ പറയുന്ന ഒരു ജീവിതാഖ്യാനം. പുരാവൃത്തവും
യാഥാര്‍ഥ്യങ്ങളും ഇതില്‍ ഇഴചേരുന്നു. അവിടെ മനുഷ്യനോളം
പഴക്കമുള്ള സ്‌നേഹവും പകയും വാത്സല്യവും പ്രതികാരവുമെല്ലാമുണ്ട്. ഒപ്പം, അനാദിയായ പ്രണയവും.
സി. വി. ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍.








