Book VAROO, DAIVAME, VAROO
Book VAROO, DAIVAME, VAROO

വരൂ ദൈവമേ വരൂ

180.00 153.00 15% off

In stock

Author: Balakrishnan C.V Category: Language:   MALAYALAM
ISBN: ISBN 13: 9788182666443 Edition: 4 Publisher: Mathrubhumi
Specifications
About the Book

കാണെക്കാണെ മുഖത്തിനു പകര്‍ച്ചയായി. മനയോല പുരട്ടി
മഞ്ഞനിറമാക്കിയ കവിളുകളില്‍ ചായില്യത്തിന്റെ ചുവപ്പുവരകള്‍
തെളിഞ്ഞു. കണ്ണുകള്‍ക്കു മഷിയിട്ടു. ചമയങ്ങളൊന്നും അണിയാനില്ല. ചെക്കിപ്പൂവളയമില്ല. കൊരലാരമില്ല. കൈക്കൂടുകളില്ല. വെള്ളിനഖങ്ങളില്ല. മുടിയില്ല. ഏതു കോലം? ഒരുപക്ഷേ, പലവട്ടം ആടിയ കോലങ്ങളിലൊന്ന്. അല്ലെങ്കില്‍ ഇന്നോളമാടാത്ത പുതിയ ഒരു കോലം…

തോറ്റവും വരവിളിയും ചെണ്ടവാദ്യവും ഓട്ടുചിലമ്പിന്റെ കിലുക്കവും
കത്തിയാളുന്ന മേലേരിയുടെ ചൂടും തങ്ങിനില്‍ക്കുന്ന പശ്ചാത്തലത്തില്‍
പുതുമയോടെ പറയുന്ന ഒരു ജീവിതാഖ്യാനം. പുരാവൃത്തവും
യാഥാര്‍ഥ്യങ്ങളും ഇതില്‍ ഇഴചേരുന്നു. അവിടെ മനുഷ്യനോളം
പഴക്കമുള്ള സ്‌നേഹവും പകയും വാത്സല്യവും പ്രതികാരവുമെല്ലാമുണ്ട്. ഒപ്പം, അനാദിയായ പ്രണയവും.

സി. വി. ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍.

The Author

പ്രശസ്ത നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1952ല്‍ അന്നൂരില്‍ ജനിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ഒഴിയാബാധകള്‍, പ്രണയകാലം, അവള്‍, മഞ്ഞുപ്രതിമ, ദിശ, ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി, ജീവിതമേ നീ എന്ത്?, മാലാഖമാര്‍ ചിറകു വീശുമ്പോള്‍, ഭവഭയം, സിനിമയുടെ ഇടങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സംസ്ഥാന ഫിലിം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കള്‍: നയന, നന്ദന്‍.

You're viewing: VAROO, DAIVAME, VAROO 180.00 153.00 15% off
Add to cart