Add a review
You must be logged in to post a review.
₹195.00 ₹166.00 15% off
In stock
ഭൂപ്രദേശത്തലൂടെയല്ല, ഒരു മനുഷ്യഭൂവിഭാഗത്തിലൂടെയുള്ള യാത്രയാണ് ഈ നോവല്‍. മനുഷ്യബന്ധങ്ങളുടെ നിഴല്‍വെളിച്ചങ്ങളാണ് ഇവിടെ വന്മരങ്ങളും പര്‍വ്വതങ്ങളുമായി ഉയര്ുന്നത്. ഈ നോവലിലെ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു സംഗമബിന്ദു വേര്‍പാടുകളുടെ അനിര്‍വ്വചനീയമായ ഖേദമാണ്. സന്ധ്യയെ വാരിയണിഞ്ഞു നില്ക്കുന്ന ഹിമകൂടത്തിന്റെ കാഴ്ചപോലെ അത്രമേല്‍ ഏകാന്തതയും ആനന്ദകരമായ വേദനയും ഈ നോവലിലെ മനുഷ്യകഥ നല്‍കുന്നുണ്ട്. മലയാളത്തെ കവര്‍ന്നുനില്‍ക്കുന്ന ഒരു ഭാരതീയ ഭാവം ഈ രചനയ്ക്കുണ്ട്. മഞ്ഞുപാളികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന സമുദ്രത്തിന്റെ മുഴക്കം കേള്‍ക്കുന്നതുപോലെ ഒരനുഭവം ഈ നോവലിന്റെ വായന നല്‍കുന്നുണ്ട്. രണ്ടാമൂഴത്തിനുശേഷമുള്ള എം.ടിയുടെ നോവല്‍.
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട എഴുത്തുകാരന്, തിരക്കഥാകൃത്ത്, സംവിധായകന്, ജ്ഞാനപീഠ പുരസ്കാര ജേതാവ്. 2005ല്‍ പത്മഭൂഷണ്‍. ദീര്‍ഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായിരുന്നു. കാലം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. നാലുകെട്ട്, ഗോപുരനടയില്‍ എന്നീ കൃതികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. രണ്ടാമൂഴത്തിന് വയലാര്‍ അവാര്‍ഡ്. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന് അവാര്‍ഡ്. നിര്‍മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്. തിരക്കഥയ്ക്കുള്ള സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്ക് പലതവണ അര്‍ഹനായി. മാതൃഭൂമി സാഹിത്യപുരസ്കാരവും ചലച്ചിത്രസപര്യാപുരസ്കാരവും ലഭിച്ചു. മഞ്ഞ്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, അറബിപ്പൊന്ന് (എന്‍.പി. മുഹമ്മദിനോടൊപ്പം), വാരാണസി (നോവലുകള്‍), ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, വാനപ്രസ്ഥം (കഥകള്‍), ആള്‍ക്കൂട്ടത്തില്‍ തനിയെ (യാത്രാവിവരണംമാതൃഭൂമി ബുക്സ്), മനുഷ്യര്‍ നിഴലുകള്‍ (മറുനാടന്‍ ചിത്രങ്ങള്‍മാതൃഭൂമി ബുക്സ്), എം.ടി.യുടെ അഞ്ച് തിരക്കഥകള്‍ (മാതൃഭൂമി ബുക്സ്) എന്നിവ മറ്റു പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷന്‍.
You must be logged in to post a review.
Reviews
There are no reviews yet.