വനകൗമുദി
₹55.00 ₹49.00
10% off
Out of stock
ലളിതവും ഹൃദ്യവുമായ ശൈലിയിൽ കഥകളെഴുതിയ എസ്.കെ.പൊറ്റെക്കാട്ട് മലയാള സാഹിത്യ രംഗത്ത് സ്വന്തമായൊരു സഞ്ചാരപഥം തീർത്ത സാഹിത്യകാരനാണ്. അദ്ദേഹത്തിന്റെ കാവ്യരസം കലർന്ന കഥകൾ അനുവാചകർക്ക് സുഖതമായ വയവനുഭവം ഉണ്ടാക്കുന്നു. മനുഷ്യ ജീവിതത്തിന്റെ ആർദ്രവും തീഷ്ണവുമായ ഭാവങ്ങളെ അക്ഷരരൂപങ്ങളാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ അനിതരസാധാരണമായ കഴിവിന്റെ അടയാളമാണ് ഈ സമാഹാരത്തിലെ കഥകൾ.
ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.








