വജ്രസൂത്രം
₹320.00 ₹272.00 15% off
In stock
ഓഷോ
ഗൗതമ ബുദ്ധന്റെ വജ്രച്ഛേദിക പ്രജ്ഞാപരമിത സൂത്രത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ
“ഇരുപത്തിയഞ്ച് നൂറ്റാണ്ടുകൾക്കു മുൻപ്, ഇന്നത്തെ ഈ ദിവസം പോലെ- ഏതോ സുപ്രഭാതത്തിൽ – ഈ സൂത്രം പിറന്നു. അത് സംഭവിച്ചത് ശ്രാവസ്തി നഗരത്തിലായിരുന്നു. ഈ സൂത്രത്തിന്റെ സംസ്കൃത നാമം വജ്രച്ഛേദിക പ്രജ്ഞാപരമിത സൂത്രം എന്നാണ്. അതിനർത്ഥം ഇടിമിന്നൽ പോലെ മുറിക്കുന്ന ജ്ഞാനത്തിന്റെ പൂർണത എന്നാണ്. നിങ്ങൾ അനുവദിക്കുകയാണെങ്കിൽ ബുദ്ധന് നിങ്ങളെ ഒരു ഇടിമിന്നൽ പോലെ മുറിക്കാൻ കഴിയും, നിങ്ങളെ കൊന്നുകൊണ്ട് പുനർജനനത്തിന് സഹായിക്കാൻ കഴിയും.
ഞാൻ ഗൗതമ ബുദ്ധനെ സ്നേഹിക്കുന്നു, കാരണം മതത്തിന്റെ സാരാംശമായ അകക്കാമ്പിനെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. അദ്ദേഹമാണ് ബുദ്ധമതത്തിന്റെ സ്ഥാപകൻ-ബുദ്ധമതം ഒരു ഉപോൽപ്പന്നമാണ്- എന്നാൽ ലോകത്തിലെ തികച്ചും വ്യത്യസ്തമായ ഒരു മതത്തിന്റെ തുടക്കക്കാരനാണദ്ദേഹം, മതമില്ലാത്ത മതത്തിന്റെ സ്ഥാപകൻ.”