വൈക്കം സത്യഗ്രഹ ചരിത്രം മാതൃഭൂമി രേഖകൾ
₹250.00 ₹212.00
15% off
In stock
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
ഒരു നൂറ്റാണ്ടിനു മുമ്പ് കേരളം നേടിയെടുത്ത മഹിതമായ മാനവിക ബോധത്തിന്റെ ബഹിര്‍സ്ഫുരണമാണ് വൈക്കത്തുണ്ടായത്; കഴിഞ്ഞ നൂറ്റാണ്ടിനുതന്നെ വെളിച്ചമായി മാറിയ വൈക്കം സത്യഗ്രഹം. മാനവികതയില്‍ വിശ്വസിക്കുന്ന ആര്‍ക്കും ലജ്ജാഭാരംകൊണ്ടു കുനിയുന്ന ശിരസ്സുമായി മാത്രമേ കേരളത്തിന്റെ ഭൂതകാലത്തെ ഓര്‍മ്മിക്കാനാവൂ. അടിമത്തവും അയിത്തവും നിയമപരമായ ദിനചര്യയായി കൊണ്ടാടിയ ഒരു ജനത നൂറ്റാണ്ടുകളായി കേരളത്തെ എതിര്‍ശബ്ദമില്ലാതെ അടക്കിവാണിരുന്നു എന്നത് കേരളചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട അദ്ധ്യായമായി തുടരും.
‘മുജ്ജന്മ ദുഷ്‌കര്‍മ്മങ്ങളുടെ ഫലം അവര്‍ അനുഭവിക്കുകതന്നെ വേണം’ എന്നായിരുന്നു സവര്‍ണ്ണരെന്നു മേനിനടിക്കുന്ന ചിലര്‍ ഈ നീചകൃത്യങ്ങള്‍ക്ക് നല്‍കിയിരുന്ന ന്യായീകരണം. ഇതിനെതിരെ മനുഷ്യസ്നേഹികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് 1924 മാര്‍ച്ച് 30 ന് വൈക്കത്ത് തുടക്കമിട്ടത്.
ഇന്ത്യയുടെതന്നെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് വൈക്കം വെളിച്ചമായി മാറിയതില്‍ അദ്ഭുതപ്പെടാനില്ല. രാജ്യത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ നവോത്ഥാന ചലനങ്ങളുമായി ബന്ധിപ്പിക്കുന്ന കരുത്തുറ്റ കണ്ണിയായി അതു മാറി. അയിത്തോച്ചാടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പിന്നീടു നടന്ന സമരങ്ങള്‍ക്കും രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും പ്രേരകശക്തിയായി മാറിയത് ഈ സമരമായിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും കേരളത്തിലെ
സാമൂഹിക-രാഷ്ട്രീയ പ്രക്ഷോഭത്തിലും പ്രമുഖ സ്ഥാനമാണ്
വൈക്കം സത്യഗ്രഹത്തിന്. പൗരസ്വാതന്ത്ര്യത്തിനും
സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന ഈ
സഹനസമരത്തില്‍ മാതൃഭൂമി പത്രം വഹിച്ച
പങ്കിനെ അടയാളപ്പെടുത്തുന്ന പുസ്തകം.
ഇന്ത്യയുടെ നവോത്ഥാന മുന്നേറ്റങ്ങളിലെ
മഹിതമായ ഒരു ധര്‍മ്മസമരത്തിന്റെയും അതിലെ
ചലനാത്മകമായ ഭാഗഭാഗിത്വത്തിന്റെയും ചരിത്രം
എം. ജയരാജ് പൊന്നാനിക്കാരന്‍. 1978 മുതല്‍ മാതൃഭൂമിയില്‍. 2023-ല്‍ വിരമിച്ചു. മികച്ച മാദ്ധ്യമപഠനത്തിന് കേസരി സ്മാരക പുരസ്‌കാരം (2014), മികച്ച മാദ്ധ്യമ ഗവേഷണപഠനത്തിന് ഇ.കെ. അബൂബക്കര്‍ സ്മാരക പുരസ്‌കാരം (2015), മികച്ച മാദ്ധ്യമഗ്രന്ഥത്തിന് വി.ടി. കുമാരന്‍ സ്മാരക പുരസ്‌കാരം (2016), തൃശ്ശൂര്‍ സഹൃദയവേദിയുടെ വൈജ്ഞാനികസാഹിത്യത്തിനുള്ള പുരസ്‌കാരം എന്നിവ അച്ചടിമാധ്യമം: ഭൂതവും വര്‍ത്തമാനവും എന്ന ഗ്രന്ഥത്തിനു ലഭിച്ചു. മാതൃഭൂമി സ്പോര്‍ട്സ് മാസികയില്‍ പ്രസിദ്ധീകരിച്ച 'അന്‍പതാണ്ടിന്റെ പാദമുദ്രകള്‍' എന്ന പരമ്പരയ്ക്ക് പ്രശസ്ത സ്പോര്‍ട്സ് ജേണലിസ്റ്റായിരുന്ന കോമാട്ടില്‍ രാമന്‍ മേനോന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ കോമാട്ടില്‍ രാമന്‍ മേനോന്‍ പുരസ്‌കാരം, 'തിരനോട്ടം' എന്ന പേരില്‍ ചിത്രഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച മലയാള സിനിമാ ചരിത്രപരമ്പരയ്ക്ക് 'അല' ചലച്ചിത്രലേഖന പുരസ്‌കാരം, ഏറ്റവും മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരം മലയാളസിനിമ പിന്നിട്ട വഴികള്‍ (2018) എന്ന ഗ്രന്ഥത്തിനും ലഭിച്ചു. എം.ടി: മാതൃഭൂമിക്കാലം, മഹാത്മജി: മാതൃഭൂമി രേഖകള്‍, മാതൃഭൂമി വിശ്വോത്തരകഥകള്‍, മാതൃഭൂമിയും ബഷീറും, മാതൃഭൂമിയും എസ്.കെ. പൊറ്റെക്കാട്ടും എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങള്‍. 'മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചരിത്രം' ആഴ്ചപ്പതിപ്പില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീര്‍ഘകാലം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ചരിത്രപഥം' എന്ന പംക്തി പ്രസിദ്ധീകരണത്തിന്റെ പല ഘട്ടങ്ങളിലായി ചരിത്രത്തെ മാതൃഭൂമി എങ്ങനെ സമീപിച്ചു എന്നു വിശദീകരിക്കുന്നു. ഭാര്യ: ഉഷ. മക്കള്‍: പാര്‍വ്വതി, ലക്ഷ്മി. മരുമകന്‍: പ്രശാന്ത്. വിലാസം: 'ഉണ്ണിമായ' താഴെപുനത്തില്‍, ചേവായൂര്‍ പി.ഒ., കോഴിക്കോട്: 673017. e-mail: jayarajmulakkal@gmail.com