ഉപനിഷത് കാവ്യ തരാവലി
₹800.00 ₹680.00 15% off
In stock
പരിഭാഷ: ജോയ് വാഴയിൽ
മലയാളത്തിന് ഒരു മുതൽക്കൂട്ടാണ് ഈ പരിഭാഷാഗ്രന്ഥം. കൃതഹസ്തനായ കവിയും ഉപനിഷത്തത്ത്വങ്ങൾ സ്വാംശീകരിച്ച പണ്ഡിതനും ഒരാളിൽ ഒത്തുചേർന്നതിന്റെ ഫലമാണ് മനോഹരമായ ഈ മൊഴിമാറ്റം. സംഗീതസന്നിവേശംകൊണ്ട് ഉപനിഷത്തുകളിലെ ഗംഭീരങ്ങളായ ആശയങ്ങൾ കൂടുതൽ ജാജ്ജ്വല്യമാനമായിത്തീരുന്ന കാഴ്ചയാണ് ഈ താരാവലി നമുക്ക് അനുഭവവേദ്യമാക്കുന്നത്.
പ്രൊഫ. ഓംചേരി എൻ.എൻ. പിള്ള
ഭാരതീയചിന്തയുടെ പരമോന്നതശൃംഗങ്ങളാണ് ഉപനിഷത്തുകൾ. ആചാര്യഭാഷ്യമുള്ള ദശോപനിഷത്തുകളും ശ്വേതാശ്വതരവും കൗഷീതകിയും രണ്ടു ലഘുപനിഷത്തുകളും ഉൾപ്പെടെ പതിനാല് ഉപനിഷത്തുകളാണ് ഈ താരാവലിയിൽ ഉള്ളത്. മലയാളലിപിയിൽ സംസ്കൃതംമൂലത്തോടു ചേർത്ത് കാവ്യാത്മകമായ പദ്യപരിഭാഷ നൽകിയിരിക്കുന്നു. മലയാളത്തിൽ അനേകം കാവ്യങ്ങൾ രചിച്ച് കൃതഹസ്തനായ ജോയ് വാഴയിലിന്റെ മൊഴിമാറ്റം
ഹൃദ്യവും ലളിതവുമാണ്.
ഡോ. കെ.ജി. പൗലോസ്