Description
അക്കാക്കയ്ക്കും അച്ഛമ്മയ്ക്കുമൊപ്പം കഥകള്‍ കേട്ട് കുട്ടിക്കാലം ചെലവഴിക്കുകയാണ് ഉണ്ണിനങ്ങ. കഥകള്‍ കേട്ടും അതു കൂട്ടുകാര്‍ക്കായി പറഞ്ഞുകൊടുത്തും ഉണ്ണിനങ്ങ ഭാവനാലോകമൊരുക്കുന്നു. അച്ഛനും അമ്മയും അടുത്തില്ലെന്ന സങ്കടം അകറ്റാനും ഒപ്പം സംശയങ്ങളിലൂടെ, അതിശയങ്ങളിലൂടെ, ചോദ്യങ്ങളിലൂടെ, കൊച്ചുകൊച്ച് അറിവുകളിലേക്കു വളരാനും ഉണ്ണിനങ്ങയ്ക്കു കഴിയുന്ന ആഹ്ലാദകരമായ കഥ കൊച്ചുവായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് ഉണ്ണിനങ്ങയുടെ വീണാട്ടങ്ങള്‍.



