ഉള്ളാള്‍
₹95.00 ₹85.00
10% off
Out of stock
Get an alert when the product is in stock:
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നേടിയ പി.വി. ഷാജികുമാറിന്റെ കഥാസമാഹാരം
രണ്ടാം പതിപ്പ്
സമകാലിക കഥയുടെ നവീനതയും വ്യത്യസ്തതയും വിളംബരം ചെയ്യുന്ന കഥകള്‍. കെട്ടുകാഴ്ചകള്‍ അരങ്ങില്‍ ആടിത്തിമിര്‍ത്തുനില്‍ക്കുമ്പോള്‍ തീര്‍ത്തും ഗ്രാമീണവും അതേസമയം നാഗരികവുമായ ഭൂമികകള്‍ ഈ രചനകളെ വേറിട്ടുനിര്‍ത്തുന്നു. പുതുകഥയുടെ ഭാവുകത്വം പ്രകടമാക്കുന്ന 13 കഥകളുടെ സവിശേഷമായ തെരഞ്ഞെടുപ്പ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നേടിയ പി.വി. ഷാജികുമാറിന്റെ ഏറ്റവും പുതിയ സമാഹാരം.
1983 മെയ് 21 -ന് കാസര്‍ഗോഡ് ജനനം. കാസര്‍ഗോഡ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് എം.സി.എ ബിരുദം. ജനം, വെള്ളരിപ്പാടം എന്നീ കഥാസമാഹാരങ്ങള്‍ . കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ് എന്ന ലേഖനസമാഹാരം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്,എസ്ബിടി കഥാപുരസ്‌കാരം, കുഞ്ഞുണ്ണി മാഷ് സമ്മാനം, മാധവിക്കുട്ടി പുരസ്‌കാരം, മലയാള മനോരമ - ശ്രീ കഥാപുരസ്‌കാരം, മാധ്യമം പുരസ്‌കാരം, ഭാഷാപോഷിണി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട് . ഇപ്പോള്‍ കോഴിക്കോട് മാതൃഭൂമി വെബ്ബ് പോര്‍ട്ടലില്‍ വെബ്ബ് അസിസ്റ്റന്റ് ആയി ജോലിനോക്കുന്നു. e-mail: shajikumarshaji@gmail.com