ഉബുണ്ടു: സ്വപ്‌നങ്ങളുടെ നെയ്ത്തുകാര്‍
₹290.00 ₹246.00
15% off
In stock
തുഴയുവാൻ കഴിഞ്ഞില്ലെങ്കിലും നമുക്ക് ആ തോണിയിൽ വീണ്ടും കയറിയിരിക്കണം. പണ്ടു പോയ വഴികളിലൂടെ ഒന്നുകൂടി പോകണം. ആ നുരയുന്ന തിരകളുടെ പതകളെ തൊട്ടു തലോടണം. തുള്ളിത്തെറിക്കുന്ന ജലകണികകൾ മുഖത്തേക്കു തെറിക്കുമ്പോൾ വിയർപ്പോടൊപ്പം അതൊന്ന് തുടച്ചുമാറ്റണം. ആ ഉപ്പുരുചി വീണ്ടുമൊന്ന് നുണയണം… പ്രതീക്ഷകളുടെ വന്മരങ്ങളിൽനിന്നും താഴേക്കു പൊഴിയുന്ന ഇലകളെക്കാൾ കൂടുതൽ തളിരിലകൾ അതിന്റെ ചില്ലകളിൽ പൊട്ടിവിരിയും. അതുതന്നെയാണ് പ്രതീക്ഷയെന്ന (പ്രതിഭാസത്തിന്റെ മനോഹാരിതയും…
പുത്തൻ വിപണനലോകത്തിന്റെ ഭ്രാന്തമായ തിരക്കുകൾക്കിടയിൽ കൈവന്നുചേരുന്ന പ്രണയത്തിന്റെ പൂർണതയ്ക്കുവേണ്ടി, ആൻഡലൂഷ്യൻ അരീനകളിലെ കാളപ്പോരുകാരൻ നേരിടുന്നതിനെക്കാൾ മാരകമായ ജീവൻമരണപ്പോരാട്ടത്തിലൂടെ കടന്നുപോകുന്നതിന്റെ തീവ്രത അനുഭവിപ്പിക്കുകയും ഒപ്പം മഹാസ്നേഹത്തിന്റെ സുന്ദരവ്യാഖ്യാനമായിത്തീരുകയും ചെയ്യുന്ന രചന.
സജു മാവറയുടെ ആദ്യനോവൽ.