Description
മോർഗൻ റോബർട്സൻ
ടൈറ്റാനിക് ദുരന്തം പ്രവചിച്ച നോവൽ
1898-ൽ പുറത്തുവന്ന Futility Of The Wreck of the Titan എന്ന നോവലിന്റെ പരിഭാഷ. പതിനാലു വർഷം കഴിഞ്ഞു സംഭവിച്ച ടൈറ്റാനിക് കപ്പൽദുരന്തവുമായി ഈ നോവലിലെ പ്രമേയത്തിന് ഏറെ സമാനതകളുണ്ട്. നോർത്ത് അറ്റ്ലാന്റിക്കിൽ ഒരു മഞ്ഞുമലയിൽ ഇടിച്ചുതകർന്ന ടൈറ്റൻ എന്ന യാത്രക്കപ്പലിന്റെ കഥയാണ് ഇതിലെ ഇതിവൃത്തം. കപ്പലിന്റെ പേര്, വലിപ്പം, ലൈഫ്ബോട്ടുകളുടെ എണ്ണത്തിലെ കുറവ്, മഞ്ഞുമലയിൽ ഇടിക്കൽ, മുങ്ങിത്താഴൽ എന്നിങ്ങനെ ടൈറ്റനും ടൈറ്റാനിക്കും തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്. മോർഗൻ റോബർട്സൻ ദീർഘദൃഷ്ടിയോടെ ‘രചിച്ച കൃതിയെന്ന് വിശേഷിപ്പിക്കപ്പെട്ട നോവൽ.
പരിഭാഷ: ഡോ. അനിത എം.പി.









Reviews
There are no reviews yet.