Add a review
You must be logged in to post a review.
₹65.00 ₹55.00
15% off
Out of stock
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരോജ്ജ്വലമായ കലാപം നയിച്ച ടിപ്പുസുല്‍ത്താന്റെ മനോഗതങ്ങള്‍ നാടകീയമായി ആവിഷ്‌കരിക്കുന്ന രചനയാണ് ഭടിപ്പുസുല്‍ത്താന്റെ സ്വപ്‌നങ്ങള്‍’. ടിപ്പുസുല്‍ത്താന്‍ സ്വകാര്യമായി സൂക്ഷിച്ചിരുന്ന തന്റെ രാത്രിസ്വപ്‌നങ്ങളെക്കുറിച്ചുള്ള ഡയറിയെ ആസ്പദമാക്കിയാണ് ഗിരീഷ് കര്‍ണാട് ഈ നാടകമെഴുതിയത്. പുരാവൃത്തത്തെ ആസ്പദമാക്കി മതസഹിഷ്ണുതയെയും ഹിംസാത്മകതയെയും കുറിച്ചുള്ള ഒരു രൂപകമാണ് ഈ സമാഹാരത്തിലെ ‘ബലി’ അഥവാ ഒരു ആത്മതര്‍പ്പണം എന്ന രചന. ആധുനിക ഇന്ത്യന്‍ നാടകവേദിയിലെ ഏറ്റവും ശ്രദ്ധേയനായ ഗിരീഷ് കര്‍ണാടിന്റെ രണ്ട് മികച്ച നാടകങ്ങള്‍ ആദ്യമായി മലയാളത്തില്‍. അന്താരാഷ്ട്ര പ്രശസ്തങ്ങളായ രണ്ട് ആധുനിക ഭാരതീയ നാടകങ്ങള്‍: ടിപ്പുസുല്‍ത്താന്റെ സ്വപ്‌നങ്ങള്‍, ബലി.
ജ്ഞാനപീഠ ജേതാവായ പ്രഗത്ഭ നാടകകൃത്ത്. കവി, നടന്‍, ചലച്ചിത്ര സംവിധായകന്‍, വിമര്‍ശകന്‍, വിവര്‍ത്തകന്‍. ദേശീയ പുരസ്‌കാരം നേടിയ സംസ്‌കാര(1970) എന്ന കന്നട ചലച്ചിത്രത്തിന്റെ സംവിധായകന്‍. 1938 മെയ് 19ന് മഹാരാഷ്ട്രയിലെ മാതേണില്‍ ജനിച്ചു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റോഡ്‌സ് സ്‌കോളര്‍ഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം. കന്നടയില്‍ എഴുതിയ ആദ്യത്തെ നാടകം യയാതിയും ഹയവദനയും രാജ്യാന്തര ശ്രദ്ധനേടി. തുഗ്ലക്ക് ഏറ്റവും പ്രധാനപ്പെട്ട രചനയായി അറിയപ്പെടുന്നു. നെഹ്‌റുവിയന്‍ യുഗത്തെക്കുറിച്ചുള്ള പിടിച്ചുലയ്ക്കുന്ന ഒരു ദൃഷ്ടാന്ത കഥയായ ഈ നാടകത്തിലൂടെ ഗിരീഷ് കര്‍ണാട് ഇന്ത്യന്‍ നാടകവേദിയില്‍ തന്റെ സ്ഥാനമുറപ്പിച്ചു. തുടര്‍ന്നുള്ള നാല് ദശകങ്ങളില്‍, ചരിത്രവും പുരാവൃത്തവും ഇതിവൃത്തമാക്കി സമകാലീന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന അതിപ്രശസ്തങ്ങളായ ഒട്ടനവധി നാടകങ്ങള്‍ അദ്ദേഹം രചിച്ചു. ഇതിനിടെ ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കര്‍ണാടിന് കഴിഞ്ഞു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിരവധി ബഹുമതികളദ്ദേഹം കരസ്ഥമാക്കി. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറും ഫുള്‍െ്രെബറ്റ് സ്‌കോളറുമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. പത്മശ്രീപത്മഭൂഷണ്‍ ബഹുമതികള്‍ നേടി.
You must be logged in to post a review.
Reviews
There are no reviews yet.