Description
സംഗീതത്തിന്റെ വിപണനസാധ്യതകളില്‍ മാത്രം കണ്ണുവെച്ചുകൊണ്ട്, അതിനെ തീര്‍ത്തും ഒരു കച്ചവടവസ്തു മാത്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഒരു കാലമാണ് നമ്മുടെ കണ്‍മുന്നിലുള്ളത്. ഈ കാലത്തോട്, സംസ്‌കാരത്തെപ്പറ്റിയോ സമൂഹത്തെപ്പറ്റിയോ സംസാരിക്കുക പോലും അസാധ്യമാണ്. വാക്കുകള്‍ മാത്രമല്ല, മനുഷ്യശബ്ദംപോലും അസാധുവാകുന്ന യാന്ത്രികഭീകരതയിലേക്കും അതിന്റെ ഉന്മാദാവസ്ഥയിലേക്കും കുതിക്കുന്നു ലോകം. പല തൂവലുകള്‍ വെച്ചുകെട്ടി സുന്ദരിയാവാന്‍ ശ്രമിച്ച കഥയിലെ കാക്കയെപ്പോലെ അപഹാസ്യമാവുന്ന ഒരു സംഗീതജീവിതത്തിലേക്ക് കൂപ്പുകുത്തുകയാണ് വര്‍ത്തമാനം. രാഘവന്‍മാസ്റ്റര്‍മുതല്‍ റഹ്മാന്‍വരെ, മുഹമ്മദ് റഫിമുതല്‍ ചിദംബരനാഥ്‌വരെ മുരളിയുടെ നേര്‍ക്കാഴ്ചയിലൂടെ നമുക്കു മുന്നില്‍ ജീവസ്സുറ്റ ചിത്രങ്ങളായി തെളിയുന്നു.-വി.കെ. ശ്രീരാമന്‍




Reviews
There are no reviews yet.