Book THIRUMOZHIKAL
Book THIRUMOZHIKAL

തിരുമൊഴികൾ

100.00 85.00 15% off

In stock

Author: Karasseri M.N.Dr. Category: Language:   MALAYALAM
ISBN: ISBN 13: 9789355493965 Publisher: Mathrubhumi
Specifications Pages: 56
About the Book

മുഹമ്മദ് നബിയുടെ ധാര്‍മ്മികപ്രബോധനങ്ങളുടെ
രത്‌നച്ചുരുക്കമാണ് ഈ ചെറിയ പുസ്തകം. മനുഷ്യനെ
നന്മയിലേക്കും ജ്ഞാനത്തിലേക്കും സമാധാനത്തിലേക്കും
പ്രലോഭിപ്പിക്കുക എന്ന പ്രവാചകദൗത്യം ഈ തിരുമൊഴികള്‍
നിറവേറ്റുന്നു. നല്ലവനല്ലെങ്കിലും നന്മയെ ആദരിക്കുന്ന
ഞാന്‍ ശിരസ്സു നമിക്കുന്നു.
ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഇസ്‌ലാം മതപ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനങ്ങള്‍
സമാഹരിച്ചവരില്‍ ഏറ്റവും പ്രാമാണികനായി
അംഗീകരിക്കപ്പെടുന്ന മുഹമ്മദ് ബുഖാരിയുടെ സഹീഹുല്‍ ബുഖാരിയില്‍ നിന്ന് തെരഞ്ഞെടുത്ത വചനങ്ങളുടെ
സമുച്ചയമാണ് ഈ ഗ്രന്ഥം. നബിയുടെ
ലോകവീക്ഷണത്തിലേക്ക് കാഴ്ചതരുന്ന ഒരു
കിളിവാതില്‍ ഇതിലൂടെ തുറന്നുകിട്ടും.

The Author

മുഴുവന്‍ പേര്: മുഹ്‌യുദ്ദീന്‍ നടുക്കണ്ടിയില്‍. 1951-ല്‍ കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ ജനിച്ചു. പിതാവ്: എന്‍.സി. മുഹമ്മദ് ഹാജി. മാതാവ്: കെ.സി. ആയിശക്കുട്ടി. മലയാളത്തില്‍ എം.എ, എം.ഫില്‍, പിഎച്ച്.ഡി. ബിരുദങ്ങള്‍. 1976-78 കാലത്ത് കോഴിക്കോട്ട് മാതൃഭൂമിയില്‍ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. 1986 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലാ മലയാളവിഭാഗത്തില്‍. വിശകലനം, മക്കയിലേക്കുള്ള പാത, തിരുവരുള്‍, കാഴ്ചവട്ടം, ഒന്നിന്റെ ദര്‍ശനം, ആലോചന, ആരും കൊളുത്താത്ത വിളക്ക്, മാരാരുടെ കുരുക്ഷേത്രം, ചേകനൂരിന്റെ രക്തം, തെളിമലയാളം, വര്‍ഗീയതയ്‌ക്കെതിരെ ഒരു പുസ്തകം, വൈക്കം മുഹമ്മദ് ബഷീര്‍, വിവേകം പാകം ചെയ്യുന്നത് ഏത് അടുപ്പിലാണ്?, ഉമ്മമാര്‍ക്കുവേണ്ടി ഒരു സങ്കടഹരജി, കുഞ്ഞുണ്ണി- ലോകവും കോലവും എന്നിവ പ്രധാന പുസ്തകങ്ങള്‍. Email: mn.karassery@gmail.com

You're viewing: THIRUMOZHIKAL 100.00 85.00 15% off
Add to cart