Description
കെയ്ററ് ചോപിൻ
പത്തൊമ്പതാം ശതകത്തിന്റെ മധ്യം മുതൽ അവസാനം വരെ കെയ്ററ് സ്വീകരിച്ചതുപോലെയുള്ള വിഷയങ്ങൾ ഏറ്റെടുക്കാൻ അധികം എഴുത്തുകാർ ധൈര്യപ്പെട്ടില്ല. കെയ്ററ് ഒരു ഫെമിനിസ്റ്റോ സ്ത്രീകൾക്ക് വോട്ടവകാശം വേണമെന്നു വാദിച്ചവളോ ആയിരുന്നില്ല. സ്ത്രീകളെ അത്യന്തം ഗൗരവത്തോടെ കണക്കിലെടുത്ത ഒരു സ്‌ത്രീപോലുമായിരുന്നില്ല അവർ.
– എലിസബത്ത് ഫോക്സ് ജെനോവെസ്
അമേരിക്കൻ ചെറുകഥയെഴുത്തുകാരുടെ കൂട്ടത്തിൽ മുന്നണി സ്ഥാനം യഥാർഥമായി അർഹിക്കുന്ന ഒരു ചെറുകഥാകാരിയാണ് കെയ്റ്റ് ചോപിൻ.
– കേസരി ബാലകൃഷ്ണപിള്ള
ഫെമിനിസ്റ്റ് സാഹിത്യത്തിലെ ക്ലാസിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന The Awakening എന്ന കൃതി എഴുതിയ കെയ്ററ് ചോപിന്റെ
കഥകളുടെ സമാഹാരം.
എഴുത്തുകാരി സോണിയ റഫീക്കിന്റെ പരിഭാഷ.




