Book THINK AND GROW RICH
Book THINK AND GROW RICH

തിങ്ക് ആന്റ് ഗ്രോ റിച്ച്

300.00 240.00 20% off

Out of stock

Author: NAPOLEON HILL Category: Language:   MALAYALAM
Specifications
About the Book

തിങ്ക് ആന്റ് ഗ്രോ റിച്ച് സെൽഫ് ഹെൽപ് പുസ്തകങ്ങളിൽ എക്കാലത്തെയും മികച്ച പത്ത് ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്. 1930 കളിലെ മാന്ദ്യ കാലത്ത്, ദശലക്ഷക്കണക്കിന് ആളുകൾ നിരാലംബരായി. തൊഴിൽരഹിതരായി. ഒരു ലോകമഹായുദ്ധം ആസന്നമാകുകയും ചെയ്ത പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കൃതി ജീവിതം തീർച്ചയായും മെച്ചപ്പെടുമെന്ന തീക്ഷ്ണമായ പ്രത്യാശയും വിശ്വാസവും മുറുകെ പിടിച്ചു. ഈ കൃതിയുടെ ഒരു വലിയഭാഗം ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ മുതലാളിത്തം ആശ്ലേഷിച്ച മൂല്യങ്ങളുടെ വ്യാഖ്യാനമാണ്. കഠിനമായി ജോലിചെയ്യുക, ഗുണമേ ന്മയുള്ള പ്രവർത്തനങ്ങളിലുടെ മുമ്പോട്ടുപോകുക, കസ്റ്റമേഴ്സിനോട് ആദരവോടെ പെരുമാറുക തുടങ്ങിയ മൂല്യങ്ങൾ.

പുസ്തകത്തിന്റെ ശീർഷകം ചിന്തിച്ചു ധനികരാകുക എന്നാണെങ്കിലും അതിനർത്ഥം പെട്ടെന്ന് ധനവാനാകുവാൻ ശ്രമിക്കുക എന്നതല്ല. നെപ്പോളിയൻ ഹിൽ ഊന്നിപറയുന്നത് നമ്മൾ നമ്മുടെ വ്യക്തിപരമായ ശക്തിദൗർബല്യങ്ങൾ വിശകലനം ചെയ്ത് ജീവിത വഴിയിലെ നിധികുംഭങ്ങൾ കണ്ടെടുക്കുവാൻ ആന്തരിക ചേതനയെ വളർത്തിയെടുക്കണമെന്നാണ്. അതിന് ഉന്നതമായ തലത്തിലുള്ള അച്ചടക്കവും അവനവനെ അറിയുവാനുള്ള നിരന്തര പരിശ്രമവും ആവശ്യമാണ്. ഒട്ടേറെ മികവും, പ്രായോഗികമാക്കാവുന്ന ബിസിനസ്സ് ഉപദേശങ്ങളും ഈ കൃതിയിൽ ഹിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ നൂതനത്വം സൃഷ്ടിക്കുന്ന പുത്തൻ അവസരങ്ങൾ ഉപയോഗപ്പെടുത്തുക, പദ്ധതികൾ എഴുതിതയ്യാറാക്കുക, അതിൽ ഉറച്ചുനിൽക്കുക, ആവർത്തിച്ചുണ്ടായേക്കാവുന്ന പരാജയങ്ങളിൽ പതറാതിരിക്കുക തുടങ്ങിയവ. ധനസമ്പാദനത്തിന്റെ രഹസ്യം ഈ പുസ്തകത്തിലുണ്ട്. അത് ഒരു തുറന്ന റോഡ് മാപ്പല്ല. ഈ കൃതിയിൽ പ്രതിപാദിക്കുന്ന ആശയങ്ങളുടെ ആകത്തുകയാണ്.

വിവർത്തനം: സുരേഷ് എം.ജി

The Author