Description
വനാന്തരത്തിലെ ഏകാകിയായ ഒരു പുഷ്പം വസന്തത്തിന്റെ ദൈവത്തോട് അതിനുമാത്രം അറിയാവുന്ന ഒരു ഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതുപോലെയാണ് റോഷ്നിയുടെ കവിതകള്‍. പൂവിന്റെ വാസനപോലൊരു ജന്മവാസന അതില്‍ പരാഗശോഭയോടെ പുരണ്ടിരിക്കുന്നു. അതീതലോകത്തില്‍ നിന്നൊരു നിലാച്ചീള് അതിന്റെ ദളങ്ങളില്‍ വീണുതിളങ്ങുന്നു. സൂര്യന്റെ അഗ്നി ചന്ദ്രനില്‍ നിലാവായി പുനര്‍ജനിക്കുന്നതുപോലെ, സര്ഗദീപ്തിയുടെ ഒരു പൊന്കതിര് റോഷ്നിയുടെ കാവ്യഭാഷയില്‍ നിലീനമായിരിക്കുന്നു.
-സുഭാഷ് ചന്ദ്രന്
-സുഭാഷ് ചന്ദ്രന്




