ദി സമ്പൂർണ്ണ കൊടകരപുരാണം
₹360.00 ₹324.00
10% off
Out of stock
The product is already in the wishlist!
Browse Wishlist
₹360.00 ₹324.00
10% off
Out of stock
സജീവ് എടത്താടൻ
ചിരിയുടെ ഭൂപടത്തിൽ കൊടകരയെ അടയാളപ്പെടുത്തിയ രചനകൾ
‘കൊടകര’ ഇന്നൊരു സ്ഥലനാമം ‘മാത്രമല്ല, ശുദ്ധമായ നർമ്മത്തിന്റെ ഉറവിടം കൂടിയാണ്. കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള എല്ലാ നാടുകൾക്കും വേണമെങ്കിൽ കൊടകര എന്നു പേരിടാം. കാരണം, ഈ പുരാണത്തിലുള്ളത് ലോകത്തുള്ള സകല മലയാളികളുടേയും അനുഭവമാണ്.
സിനിമയായാലും സാഹിത്യമായാലും കാലത്തിന് അതീതമായി നിലനിൽക്കണമെങ്കിൽ അതിന് ജീവിതവുമായി ബന്ധമുണ്ടാകണം. ‘കൊടകരപുരാണം’ പ്രസക്തമാകുന്നത് അതിൽ പച്ചയായ ജീവിതമുള്ളതുകൊണ്ടുതന്നെയാണ്. മുൻ വിധികൾ ഒന്നുമില്ലാതെയാണ് ഞാനിതിലെ രചനകൾ വായിച്ചത്. അടുത്തകാലത്തൊന്നും അക്ഷരങ്ങൾ എന്നെയിങ്ങനെ ചിരിപ്പിച്ചിട്ടില്ല. ബഷീറും വി.കെ.എന്നും ഒരുക്കിയിട്ട പാതയിലൂടെയാണ് വിശാലമനസ്കനും നടക്കുന്നത്. ആ യാത്ര കൗതുകത്തോടെ ഞാൻ നോക്കി ക്കാണുന്നു.
സത്യൻ അന്തിക്കാട്