Description
ചില പാശ്ചാത്യ ചിന്തകരുടെ ജീവിതത്തിലേക്ക് ഒരു കിളിവാതിൽ തുറന്നുവെച്ച് ഞാൻ കണ്ട ദൃശ്യങ്ങൾ അക്ഷരങ്ങളിലാക്കിയതാണ് ഈ പുസ്തകം. കൗതുകമുണർത്തുന്ന ജീവിത ശൈലിയും ഭിന്നദർശന ശോഭയാർന്നവരും ആയിരുന്നു ആ ചിന്തകന്മാർ. ക്ലേശങ്ങൾ നിറഞ്ഞ ജീവിതാവസ്ഥകളിൽപ്പോലും ചിന്തകളുടെ വിദ്യുന്മേഖലകളിലേക്ക് പറന്നുയർന്നവരാണ് ചിലർ. മറ്റു ചിലരുടെ ചിന്തകളിൽ മണ്ണിന്റെ ഗന്ധവും ഉർവ്വരതയും കലർന്നിട്ടുണ്ടായിരുന്നു. സുന്ദര സ്വപ്നങ്ങളെ താലോലിച്ച് സൗന്ദര്യ ശിൽപങ്ങൾ തീർത്ത വിദേശ ശിൽപികളുമുണ്ട്. ഞാൻ കണ്ടതാകട്ടെ ദിങ്മത്ര ദർശനങ്ങൾ മാത്രം, പുർണ ദർശന സൗന്ദര്യം ആസ്വദിക്കാനായി വായനക്കാരിൽ ജിഞ്ജാസ ഉണർത്തുവാനുള്ള ശ്രമമാണ് ഈ ലേഖന സമാഹാരം. ഒരു ഉണർത്തുപാട്ടുമാത്രം.
സ്വാമി ബോധിതീർത്ഥ




