തലതെറിച്ച ആശയങ്ങൾ
₹220.00 ₹187.00 15% off
In stock
പി.എസ്. ജയൻ
പുതിയ വാക്കുകളുടെയും ആശയങ്ങളുടെയും ലോകമാണ് തലതെറിച്ച ആശയങ്ങൾ ചർച്ച ചെയ്യുന്നത്. സമകാലികലോക രാഷ്ട്രീയം, സാങ്കേതികവിദ്യ, വ്യാപാരം, ലൈംഗികഭാവന, ജീവിതശൈലി തുടങ്ങിയ രംഗങ്ങളിലെ ആശയങ്ങളും വാക്കുകളും മുൻ നിർത്തി അർഥത്തിന്റെ അസ്ഥിരതയെയും പ്രവാഹസ്വഭാവത്തെയും പുത്തൻ ആശയങ്ങളുടെ സ്വഭാവത്തെയുംകുറിച്ച് ജയൻ വിശദീകരിക്കുന്നു. നിലവിലുള്ള ചിന്താപദ്ധതികളെയും വിചാരക്രമങ്ങളെയും ശ്രേണീബദ്ധമായ അച്ചടക്കസങ്കല്പങ്ങളെയും തച്ചുടച്ച് അലങ്കോലമുണ്ടാക്കി പുതിയതു സൃഷ്ടിക്കുന്ന ഡിസ്റപ്റ്റീവ് ഇന്നൊവേഷൻ എന്ന വ്യാപാരമണ്ഡലാശയം ആപ്പിൾ, ഗൂഗിൾ, ഫെയ്സ്ബുക്ക് , ആമസോൺ എന്നീ കമ്പനികളെ അഥവാ ആശയങ്ങളെ സാധ്യമാക്കി തിൽ തുടങ്ങുന്ന ഈ പുസ്തകം യൂബർ ടാക്സി, ഓൺലൈൻ പണമിടപാട്, ത്രിമാനമുദ്രണം, ഡ്രൈവറില്ലാക്കാറുകൾ, തമിഴ്നാട്ടിലെ മുരുഗാനന്ദൻ എന്ന എട്ടാം ക്ലാസ്സുകാരൻ നടത്തിയ സാനിറ്ററി പാഡ് വിപ്ലവം തുടങ്ങിയവയിലേക്കും നീങ്ങുന്നു, സെർച്ച് എൻജിൻ നേഷനുകളുടെയോ മൊബൈൽ ഫോൺ ശൃംഖലകളുടെയോ കൂട്ടായ്മയെന്നു വിളിക്കാവുന്ന ഇന്നത്തെ വിവരവിപ്ലവലോകത്തെ നിർമിച്ച ആശയങ്ങളുടെ പുസ്തകമാണിത്. അതിനപ്പുറമുള്ള, അഥവാ, ആ വിപ്ലവത്തിന്റെ ഒഴുക്കുകൾ വന്നുതട്ടാത്ത വിനിമയപ്രാചീനതയിൽ നിൽക്കുന്ന മറ്റൊരു ലോകത്തെക്കുറിച്ചു ചിന്തിക്കാൻകൂടി ഈ പുസ്തകം പ്രേരിപ്പിക്കുന്നു.
-പി.കെ. രാജശേഖരൻ