ടെലസൈക്കിക്‌സ്
₹350.00 ₹315.00
10% off
Out of stock
Get an alert when the product is in stock:
നിങ്ങളില്‍ മറഞ്ഞിരിക്കുന്ന ഉപബോധശക്തികള്‍ എങ്ങനെ ഉപയോഗപ്പെടുത്താം
ഡോ. ജോസഫ് മര്‍ഫി
നിങ്ങളുടെ മനസ്സിന്റെ ആഴത്തിലുള്ള ആഗ്രഹങ്ങളെ പൂർത്തീകരിക്കുവാൻ പ്രയോജനപ്പെടുന്ന യുക്തിഭദ്രവും ശാസ്ത്രീയവുമായ ഒരു രീതിയാണ് ടെലസൈക്കിക്സ്. ടെലസൈക്കിക് ശക്തി എങ്ങനെ കണ്ടെത്താമെന്നും ഉപയോഗപ്പെടുത്താമെന്നും ഡോ. ജോസഫ് മർഫി ഈ പുസ്തകത്തിൽ നിങ്ങളെ പഠിപ്പിക്കുന്നു. എല്ലാവർക്കും സ്വന്തമായിട്ടുള്ള അസാധാരണ മാനസിക ശക്തികളെയാണ് ടെലസൈക്കിക് ശക്തി അർത്ഥമാക്കുന്നത്. നിങ്ങൾ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത തരത്തിൽ നിങ്ങളുടെ ജീവിതത്തെ അതിനു മാറ്റാൻ കഴിയും.
ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന വെല്ലുവിളികളെയും പരീക്ഷണങ്ങളെയും മറ്റു തടസങ്ങളെയും നേരിടുന്നതിനും അതിജീവിക്കുന്നതിനും നിങ്ങളിലുള്ള അത്ഭുതകരമായ കഴിവുകളെ ഉപയോഗപ്പെടുത്തുന്നതിനുമുള്ള പ്രത്യേക വിദ്യകൾ ടെലസൈക്കിക്സ് – നിങ്ങളിൽ മറഞ്ഞിരിക്കുന്ന ഉപബോധശക്തികൾ എങ്ങനെ ഉപയോഗപ്പെടുത്താം. നിങ്ങളെ പഠിപ്പിക്കുന്നു. ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായത്തിലും ലളിതവും പ്രായോഗികവുമായ വിദ്യകളും നടപ്പിലാക്കാൻ എളുപ്പമായ പ്രയോഗപദ്ധതികളും ഉണ്ട്. പൂർണവും സന്തോഷഭരിതവുമായ ഒരു ജീവിതം നയി ക്കാൻ അതു നിങ്ങളെ പ്രാപ്തമാക്കും.
നിങ്ങളുടെ അതീന്ദ്രിയ കഴിവുകളും ഉൾപ്രേരണകളും മെച്ചപ്പെടുത്തുന്നതിനും ഭാവി സംഭവങ്ങളെ ദീർഘദർശനം ചെയ്യുന്നതിനും ഋണസ്വഭാവമുള്ളതെങ്കിൽ അവയെ പരിവർത്തനം ചെയ്യുന്നതിനും സ്വപ്നങ്ങളിലും ദർശനങ്ങളിലും യാന്ത്രികമായ എഴുത്തുകളിലും ഭാവിസംഭവങ്ങളെ വെളിപ്പെടുത്തുന്ന തരത്തിൽ ലഭ്യമാകുന്ന ഉത്തരങ്ങളെ വായിച്ചെടുക്കുന്നതിനും അങ്ങനെയുള്ള മറ്റനേകം കാര്യങ്ങൾ മനസ്സിലാക്കുന്നതിനും ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കും.
സ്വതവേയുള്ള ടെലസൈക്കിക് കഴിവുകൾ തങ്ങളുടെ നേട്ടത്തിനായി ഉപയോഗപ്പെടുത്തിയതിലൂടെ ആളുകൾ എങ്ങനെ പ്രയോജനമുണ്ടാക്കി എന്ന് ഈ പുസ്തകത്തിലെ യഥാർത്ഥ കേസ് ഹിസ്റ്ററികൾ കാണിച്ചുതരുന്നു.