₹200.00 ₹180.00
10% off
Out of stock
നിഷ്ഠൂരന്മാരായ ഒരുകൂട്ടം കിരാതമല്ലന്മാരിൽ നിന്നും താൻ മോചിപ്പിച്ച വെള്ളക്കാരൻ അജ്ഞാതമായ ഒരു രാജ്യത്തു നിന്ന് വന്നതാണെന്ന് മനസിലായപ്പോൾ ടാർസന്റെ അത്ഭുതം വർദ്ധിച്ചു. ബാഹ്യലോകവുമായി യാതൊരു ബന്ധവും പുലർത്താതെ കഴിയുന്ന, സ്വർണ്ണനഗരമായ കാത്‌നിയും ആനക്കൊമ്പുകളുടെ വിളനിലമായ ആത്‌നി നഗരവും തന്റെ രാജ്യത്താണെന്ന് ആ അപരിചിതൻ ടാർസനെ അറിയിച്ചു. പരിശീലനം സിദ്ധിച്ച സിംഹങ്ങളെ ഉപയോഗിച്ച് മനുഷ്യവേട്ട നടത്തുന്ന കാത്‌നിയിലെ രാജ്ഞിയും മാദക സുന്ദരിയുമായ നിമോണി ടാർസന് അന്ത്യശാസനം കൊടുത്തു: – ഒന്നുകിൽ തന്റെ ഭർത്താവാകുക; അല്ലെങ്കിൽ സിംഹങ്ങൾക്ക് ഇരയായി തീരുക.