Book SWAPNAVYAAGHRANGAL
Book SWAPNAVYAAGHRANGAL

സ്വപ്നവ്യാഘ്രങ്ങൾ

350.00 315.00 10% off

In stock

Author: JORGE LUIS BORGES Category: Language:   MALAYALAM
Publisher: IRIS BOOKS
Specifications
About the Book

ഹോർഹെ ലൂയിസ് ബോർഹസ്

വിവ: വി.രവികുമാർ

വളച്ചുകെട്ടില്ലാത്ത കഥകളെഴുതാനാണ് ഞാൻ ശ്രമിച്ചിരിക്കുന്നത്; അതിൽ ഞാനെന്തുമാത്രം വിജയിച്ചു എന്നറിയില്ല. അവ ലളിതമാണെന്നു പറയാൻ ഞാൻ ധൈര്യപ്പെടുന്നില്ല; ലളിതമായ ഒരു വാക്കെന്നോ ലളിതമായ ഒരു പേജെന്നോ പറയാവുന്നതൊന്ന് ഈ ലോകത്തില്ല; എന്തെന്നാൽ ഓരോ വാക്കും ഓരോ പേജും സൂചിപ്പിക്കുന്നത് ഈ പ്രപഞ്ചത്തെയാണ്; അതിന്റെ ഏറ്റവും കുപ്രസിദ്ധമായ ലക്ഷണമാകട്ടെ, സങ്കീർണ്ണതയും. എന്നാൽ ഒരു കാര്യം വ്യക്തമാക്കാൻ എനിക്കാഗ്രഹമുണ്ട്: ‘പ്രതിബദ്ധസാഹിത്യം’ എന്ന് ഇക്കാലത്തു വിളിക്കപ്പെടുന്ന കെട്ടുകഥകളോ സാരോപദേശകഥകളോ എഴുതുന്നയാളല്ല ഞാൻ; ഞാനൊരിക്കലും അങ്ങനെ എഴുതിയിട്ടുമില്ല. മറ്റൊരു ഈസോപ്പാകാൻ എനിക്കു മോഹമില്ല. എന്റെ കഥകൾ, ആയിരത്തൊന്നു രാവുകളിലെ കഥകൾ പോലെ, രസിപ്പിക്കാനും ഹൃദയത്തെ സ്പർശിക്കാനും വേണ്ടി എഴുതപ്പെട്ടവയാണ്; പ്രബോധനം അവയുടെ ലക്ഷ്യമല്ല. എന്നു ഞാൻ പറയുമ്പോൾ, സോളമന്റെ ഒരു കല്പന ഉപയോഗിച്ചാൽ, ഏതോ ദന്തഗോപുരത്തിൽ അടച്ചുകെട്ടിയിരിക്കുന്നയാളാണു ഞാൻ എന്നർത്ഥമാകുന്നുമില്ല.
(ബോർഹസ്)

The Author

You're viewing: SWAPNAVYAAGHRANGAL 350.00 315.00 10% off
Add to cart