Add a review
You must be logged in to post a review.
₹130.00 ₹110.00 15% off
Out of stock
‘കന്യകമാര്‍ നെയ്യുന്ന പട്ടു തൂവാലകള്‍ പോലെ ചെഖോവിന്റെ കഥകള്‍.’ – ലിയോ ടോള്‍സ്റ്റോയ്
സമകാലിക കഥാലോകം നിങ്ങളെ നിരാശരാക്കുന്നുവെങ്കില്‍ ആന്റണ്‍ ചെഖോവ് കഥകളിലേക്കു മടങ്ങുക. ഒരു നൂറ്റാണ്ടുമുമ്പ് എഴുതപ്പെട്ട തന്റെ കഥകള്‍ എങ്ങനെ കാലാതിവര്‍ത്തികളാകുന്നുവെന്ന് ചെഖോവ് പറഞ്ഞുതരും. സുഖദുഃഖ സമ്മിശമായ ലോകത്തില്‍ ജീവിതത്തിന്റെ പ്രകാശം തിരിച്ചറിയുകയാണ് ആന്റണ്‍ ചെഖോവ്, കിനിയുന്ന ഒരു തുള്ളിവെളിച്ചുമാണ് ഈ കഥകള്‍, മധുവൂറുന്ന ജീവിതത്തിലേക്ക് ഒരു കരിവണ്ടായി ഈ കഥകള്‍ പറന്നുവരുന്നു. പ്രണയം, പശ്ചാത്താപം, വാര്‍ദ്ധക്യം, മരണം എന്നിങ്ങനെ സമസ്തമേഖലകളിലും ഈ കഥകള്‍ ജീവത്തായി തിളങ്ങിനില്ക്കുന്നു.
വിവര്‍ത്തനം: വേണു വി.ദേശം
നാടകങ്ങളിലൂടെയും ചെറുകഥകളിലൂടെയും പ്രശസ്തനായ റഷ്യന്‍ സാഹിത്യകാരന്. ഒരു മുന്‍ അടിയാന്റെ മകനായി തെക്കന്‍ റഷ്യയിലെ തുറമുഖപ്രവിശ്യയായ ടാഗന്റോഗില്‍ 1860 ജനവരി പതിനേഴിന് ജനിച്ചു. ടാഗന്റോഗ് സെക്കന്‍ഡറി സ്കൂളില്‍ ക്ലാസിക്കല്‍ വിദ്യാഭ്യാസത്തിനുശേഷം 1879-ല്‍ വൈദ്യപഠനത്തിനായി മോസ്കോ സര്‍വകലാശാലയിലെത്തി. 1884-ല്‍ വൈദ്യപഠനം പൂര്‍ത്തിയാക്കി. ഈ കാലയളവില്‍ ആനുകാലികങ്ങളില്‍ ലേഖനങ്ങളും നര്‍മകഥകളും എഴുതി സാമ്പത്തികപ്രതിസന്ധിയില്‍ ഞെരുങ്ങിയിരുന്ന കുടുംബത്തെ സഹായിച്ചു. 1886-ല്‍ ആദ്യ കഥാസമാഹാരമായ ങീഹേല്യ ഠമഹല െപ്രസിദ്ധീകരിച്ചു. അടുത്ത വര്‍ഷം പ്രസിദ്ധീകരിച്ച രണ്ടാം വോള്യമായ കി വേല ഠംശഹശഴവ േപുഷ്കിന് പുരസ്കാരം നേടി ഏറെ ശ്രദ്ധിക്കപ്പെട്ടു. 1890-ല്‍, കുറ്റവാളികള്‍ക്കുള്ള ദ്വീപായ സഖാലിനില്‍ (ജപ്പാന്) അവസാനിച്ച സാഹസികമായ സൈബീരിയന്‍ യാത്ര അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തില്‍ പ്രധാന വഴിത്തിരിവായിരുന്നു; അതിനുശേഷമാണ് കഥയിലെ മാസ്റ്റര്‍പീസുകള്‍ പലതും എഴുതിയത്. 1892 മുതല്‍ അഞ്ചുവര്‍ഷം മോസ്കോയില്‍നിന്ന് നാല്പത് മൈല്‍ അകലെയുള്ള മെലിഖോവോ എന്ന ഗ്രാമത്തില്‍, കര്‍ഷകര്‍ക്കിടയില്‍, ഡോക്ടറായി സേവനമനുഷ്ഠിച്ചു. അവിടെ സ്കൂളും മറ്റും തുടങ്ങാന്‍ സഹായിക്കുന്നതിനിടയിലും അദ്ദേഹം ധാരാളം എഴുതി. 1897-ല്‍ ഉണ്ടായ ശ്വാസകോശപരമായ രക്തസ്രാവം കാരണം ശരീരസ്ഥിതി മോശമാകാന്‍ തുടങ്ങി; താമസം ക്രീമിയയിലേക്ക് മാറ്റി. എന്നാല്‍ 1896 മുതല്‍ 1903 വരെയുള്ള വര്‍ഷങ്ങളിലാണ് ആധുനികസാഹിത്യത്തിലെ ഏറ്റവും വലിയ നാടകകൃത്തുക്കളിലൊരാള് എന്ന ഖ്യാതി അദ്ദേഹത്തിന് നേടിക്കൊടുത്ത കൃതികള്‍ എഴുതുന്നത്: ദ് സീഗള്‍ (1896), അങ്ക്ള് വാന്യാ (1897), ത്രീ സിസ്റ്റേഴ്സ് (1901), ചെറി ഓര്ച്ചേര്ഡ് (1904). എഴുതിയ കഥകളെല്ലാം സമാഹരിച്ച് 1899-1901 കാലയളവില്‍ പ്രസിദ്ധീകരിച്ചു. 1901-ല്‍ മോസ്കോ ആര്‍ട്ട് തിയേറ്ററിലെ അഭിനേത്രിയായ ഓള്‍ഗ നിപ്പറിനെ വിവാഹം ചെയ്തു. 1904 ജൂലായ് രണ്ടിന് ബാഡന്വീലറില്വെച്ച് ക്ഷയരോഗ ബാധിതനായി മരിച്ചു.
You must be logged in to post a review.
Reviews
There are no reviews yet.