സ്തോത്രം
₹300.00 ₹255.00
15% off
In stock
കടബാധ്യത പെരുകുകയും കച്ചവടം തളരുകയും ചെയ്തപ്പോള്‍ ഗത്യന്തരമില്ലാതെ ദാമു എന്ന യുവാവ് ആത്മഹത്യ ചെയ്യാന്‍
തീരുമാനിക്കുകയും അവിചാരിതമായി കേള്‍ക്കുന്ന ഒരു
സുവിശേഷപ്രഘോഷണം അയാളുടെ ജീവിതത്തെ
മാറ്റിമറിക്കുകയും ചെയ്യുന്നു. മാനസാന്തരത്തിലൂടെ
പുതുവഴികള്‍ തേടുന്ന ദാമുവിന്റെ മുമ്പോട്ടുള്ള ജീവിതകഥ.
ജീവിതപ്രതിസന്ധികളും വിശ്വാസവും മനുഷ്യനെ
സംഘര്‍ഷത്തിലേക്കു നയിക്കുന്നതെങ്ങനെയെന്ന്
അനാവരണം ചെയ്യുന്ന നോവല്‍.
യുവ കഥാകൃത്തുക്കളില്‍ ശ്രദ്ധേയന്‍, പത്രപ്രവര്‍ത്തകന്‍. വയലിലെ പൂവ് പോലെ, സന്ധ്യയില്‍ കരച്ചില്‍ വന്ന് രാപാര്‍ക്കുന്നു എന്നീ നോവലുകളും ഫ്‌ളോറിഡയിലെ ചെത്തുകാരന്‍ ഉള്‍പ്പെടെ എട്ട് കഥാസമാഹാരങ്ങളും. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, ചെറുകഥയ്ക്കുള്ള എസ്.കെ. പൊറ്റെക്കാട്ട് സ്മാരക അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ഷീനാ ഈപ്പന്‍.