Add a review
You must be logged in to post a review.
₹70.00 ₹56.00 20% off
In stock
അധ്യാപകജീവിതമവസാനിച്ചപ്പോള്‍ ശ്രീവല്ലഭകൃപയാല്‍ കൈവന്ന നിയോഗത്തെക്കുറിച്ചുള്ള ലഘുവിവരണമാണ് ശ്രീവല്ലഭോ രക്ഷതു. ഇതില്‍ അചിന്ത്യമായതിനെ അനുഭൂതമാക്കുന്ന കവിത തന്റെ കുരുന്നുനാവില്‍ മധുരം പുരട്ടിയ നിമിഷത്തെക്കുറിച്ചും വിഷ്ണുനാരായണന്‍ നമ്പൂതിരി പറയുന്നു. സാധാരണ ഭക്തികാവ്യങ്ങളില്‍ വികസിക്കാത്ത വിതാനം നേടുന്ന ശ്രീവല്ലഭപഞ്ചവിംശതി എന്ന കാവ്യം, 1999-ല്‍ രചിച്ച വീണ്ടും ബലി മുതല്‍, 2013-ല്‍ രചിച്ച മഞ്ഞ്ജീരിയും കഞ്ഞ്ജീരിയും വരെയുള്ള കവിതകളുള്‍പ്പെടുന്ന അനുബന്ധവും.
ഭാരതീയസംസ്‌കാരത്തിന്റെ ഭാവധാര മലയാളകവിതയിലേക്കു പ്രവഹിപ്പിച്ച വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ഏറ്റവും പുതിയ സമാഹാരം
അവതാരിക: കെ.പി.ശങ്കരന്‍
1939ല്‍ ജനനം. ബ്രഹ്മചര്യകാലത്ത് സംസ്‌കൃതപഠനം. ഫിസിക്‌സില്‍ ബിരുദം. ആംഗലേയ സാഹിത്യത്തില്‍ ഉപരിബിരുദം. 32 കൊല്ലം കോളേജധ്യാപനം. യൂണിവേഴ്‌സിറ്റി കോളേജിലെ വകുപ്പധ്യക്ഷനായി വിരമിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ റിസര്‍ച്ച് ഓഫീസറായും ഗ്രന്ഥാലോകം പത്രാധിപരായും മുമ്മൂന്നു കൊല്ലം. ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഒരുമുറ മേല്‍ശാന്തി. കേരള സാഹിത്യസമിതി, പ്രകൃതിസംരക്ഷണസമിതി, കേരള സാഹിത്യ അക്കാദമി, കലാമണ്ഡലം എന്നിവയില്‍ പ്രവര്‍ത്തനം. ഹിമാലയ മേഖലയില്‍ ഏഴുവട്ടം തീര്‍ത്ഥാടനം. അമേരിക്ക, ഇംഗ്ലണ്ട്, അയര്‍ലണ്ട്, ഗ്രീസ്, ഗള്‍ഫ് രാജ്യങ്ങളില്‍ പരിക്രമം. കൃതികള്‍: സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയഗീതങ്ങള്‍, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ?, അതിര്‍ത്തിയിലേക്കൊരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപ്പകലുകള്‍ (1994ലെ സാഹിത്യ അക്കാദമി ദേശീയപുരസ്‌കാരം ലഭിച്ച കൃതി.) പരിക്രമം, ശ്രീവല്ലി, ഉത്തരായണം, തുളസീദളങ്ങള്‍, രസക്കുടുക്ക (കവിതകള്‍), അസാഹിതീയം, കവിതയുടെ ഡി.എന്‍.എ, അലകടലും നെയ്യാമ്പലുകളും (നിരൂപണം), ഗാന്ധി, സസ്യലോകം, ഋതുസംഹാരം, കര്‍ണ്ണഭാരം (വിവര്‍ത്തനം); കുട്ടികളുടെ ഷേക്സ്പിയര് (കഥ); പുതുമുദ്രകള്‍, ദേശഭക്തികവിതകള്‍, സ്വാതന്ത്ര്യസമരഗീതങ്ങള്‍, വനപര്‍വം (സമ്പാദനം). പത്‌നി: സാവിത്രി. രണ്ടു പുത്രിമാര്‍. മൂന്നു പേരക്കുട്ടികള്‍. വിലാസം: ശ്രീവല്ലി, തൈക്കാട്, തിരുവനന്തപുരം14.
You must be logged in to post a review.
Reviews
There are no reviews yet.