Description
ശ്രീ തപോവന സ്വാമികളാല്‍ വിരചിതമായ
ശ്രീ സൌമ്യകാശീശ സ്‌തോത്രം
വ്യാഖ്യാനം: എസ്. രാമചന്ദ്രന്‍ നായര്‍ വയലിക്കട
പരമപൂജ്യ ശ്രീ തപോവനസ്വാമികളാല്‍ വിരചിതമായ ഒരപൂര്‍വ്വ സ്തവ മഞ്ജരിയാകുന്നു ശ്രീ സൌമ്യകാശീശ സ്‌തോത്രം. ഈശ, കേന, കഠ, പ്രശ്‌ന, മുണ്ഡക, മാണ്ഡൂക്യ, തിത്തിരി, ഐതരേയ, ഛാന്ദോഗ്യ, ബൃഹദാരണ്യകം എന്നീ ദശോപനിഷത്തുകളും പിന്നെ ശ്വേതാശ്വതരം, ബ്രഹ്‌മബിന്ദുഉപനിഷത്ത്, കൈവല്യോപനിഷത്ത്, പരമഹംസോപനിഷത്ത്, മൈത്രേയീഉപനിഷത്ത്, തേജബിന്ദുഉപനിഷത്ത് എന്നീ ആറു ഉപനിഷത്തുകളും ചേര്‍ന്ന് പതിനാറു ഉപനിഷത്തുകളുടെ സംക്ഷിപ്തവര്‍ണ്ണനകളോടുകൂടിയതും ഭക്തിയും ജ്ഞാനവും കലര്‍ന്ന ഈ ഉല്‍കൃഷ്ട സ്‌തോത്രം നിത്യവും പാരായണം ചെയ്യുന്നവര്‍ക്ക് ഈശ്വരപ്രസാദവും തദ്വാരാ ആത്മജ്ഞാനവും സിദ്ധിക്കും.







