Description
അഷ്ടോത്തരശതനാമസ്തോത്രസഹിതം
വ്യാ: കടത്തനാട്ട് പത്മനാഭവാരിയർ
ശ്രീവിഷ്ണു സഹസ്രനാമം പോലെതന്നെ ശീശിവസഹസ്രനാമവും താപത്രയവിനാശകവും മംഗളദായകവും നിത്യപാരായണം ചെയ്യപ്പെടേണ്ടതുമായ ഒരു ദിവ്യസ്തോത്രമാണ്. വിഷ്ണുവും ശിവനും ഒരേ ഈശ്വരൻ തന്നെയെന്നും മൂർത്തി വ്യത്യാസം മാത്രമേയുള്ളു എന്നും വെളിവാക്കുന്ന പലനാമങ്ങളും ഇതിലുണ്ട്. നാമങ്ങൾ ഉച്ചരിക്കുമ്പോൾ അർത്ഥം കൂടി മനസ്സിലാക്കിയാൽ സങ്കല്പത്തിനും ധ്യാനത്തിനും ഏകാഗ്രത കൂടും. ശിവസഹസ്രനാമത്തിന് ഏറ്റവും ലളിതമായ രീതിയിൽ രചിക്കപ്പെട്ട ‘ബാലേന്ദു’ എന്ന ഈ ഭാഷാ വ്യാഖ്യാനത്തോടൊപ്പം ഒരനുബന്ധമെന്നോണം ചേർത്തിട്ടുള്ള ശിവാഷ്ടോത്തരശതനാമസ്തോത്രവും ഭക്തജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും.





