₹135.00 ₹121.00
10% off
Out of stock
യാത്രകളെ ഹൃദയത്തോടുചേർത്തുവച്ച എസ്.കെ.യുടെ മോസ്‌കോ അനുഭവങ്ങളാണ് പ്രധാനമായും സോവിയറ്റ് ഡയറി എന്ന ഈ പുസ്തകത്തിൽ ഇതൾ വിരിയുന്നത്. പഴയ സോവിയറ്റ് യൂണിയൻ എന്ന രാജ്യം ഇപ്പോഴില്ല. എങ്കിലും പഴയ ആ ഒരു കാലത്തെ നമ്മുടെ ആത്മാവിലേക്ക് പകർന്നുതരും എസ്. കെ.യുടെ അക്ഷരങ്ങൾ.
ജ്ഞാനപീഠപുരസ്‌കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.