Description
ഇന്ത്യന്‍ സിനിമയില്‍ സ്‌പോട്ട് റെക്കോഡിങ് സാധ്യമാവാത്തതിന്റെ ഒരു വലിയ കാരണം ‘ശബ്ദായമാനമായ ഇന്ത്യന്‍ സാമൂഹിക അന്തരീക്ഷ’മാണെന്ന് ശബ്ദലേഖകനായ ടി. കൃഷ്ണനുണ്ണി അഭിപ്രായപ്പെടുമ്പോള്‍ അത് നമ്മുടെ സിനിമയുടെയും സമൂഹത്തിന്റെയും ശരിയായ വിലയിരുത്തലാവുന്നു. പ്രശസ്ത സിനിമാ ശബ്ദലേഖകന്‍ ടി. കൃഷ്ണനുണ്ണിയുടെ പുസ്തകം സിനിമാ ശബ്ദലേഖനത്തിന്റെ സാങ്കേതികതയും ശാസ്ത്രവും മാത്രമല്ല, സാമൂഹിക തലങ്ങളും വിശകലനം ചെയ്യുന്നു. അവതാരികയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നതുപോലെ, ദീര്‍ഘകാലമായി നമ്മള്‍ ആഗ്രഹിച്ചിരുന്ന, കാത്തിരുന്ന ഒരു പുസ്തകം.




Reviews
There are no reviews yet.