₹90.00 ₹81.00
10% off
In stock
വിവർത്തനം: ഡോ.എം.ആർ.ഗോവിന്ദപ്പിള്ള
മറ്റൊരാളിൽ നിന്നും കടം വാങ്ങാവുന്നതോ കുറുക്കുവഴികളിലൂടെ സമ്പാദിക്കാവുന്നതോ ഒറ്റമൂലികളിലൂടെ നേടിയെടുക്കാവുന്നതോ അല്ല ആരോഗ്യം. നിഷ്കർഷമായി അനുവർത്തിക്കേണ്ട ജീവിതചര്യയിലൂടെ വേണം ആരോഗ്യത്തെ സമ്പാദിക്കേണ്ടതും നിലനിർത്തേണ്ടതും. വൈദികകാലം മുതൽ പ്രചാരത്തിലിരിക്കുന്ന വ്യായാമ സമ്പ്രദായമാണ് സൂര്യനമസ്കാരം എങ്കിലും ആന്ധ്രാപ്രദേശാധിപതിയായിരുന്ന ബാലാ സാഹിബ് പന്ധ് പ്രതിനിധി ബി.എ. തിരുമനസ്സുകൊണ്ടാണ് സൂര്യനമസ്കാരത്തെ ഒരു ജനകീയ വ്യായാമ സമ്പ്രദായമാക്കിമാറ്റിയത്. 1924 ൽ അദ്ദേഹം രചിച്ച സൂര്യനമസ്കാരം എന്ന ഗ്രന്ഥത്തിന്റെ മലയാളം പതിപ്പാണ് ഈ പുസ്തകം. ലളിതവും സമ്പൂർണ്ണവുമായ രീതിയിൽ ഡോ.എം.ആർ.ഗോവിന്ദപ്പിള്ള വിവർത്തനം നിർവ്വഹിച്ചിട്ടുള്ള ഈ ഗ്രന്ഥം ഇതിനകം തന്നെ ഏറെ പ്രചാരം നേടിയിരിക്കുന്നു.