ഷെര്‍ലക് ഹോംസ് അമേരിക്കയില്‍
₹50.00 ₹40.00 20% off
In stock
വിചിത്രമായ ഒരു രഹസ്യത്തിന്റെ മറനീക്കാന്‍ ഒരമേരിക്കന്‍ പട്ടത്തിലേക്ക് ലോകത്തെ ഏറ്റവും പ്രസിദ്ധനും പ്രിയങ്കരനുമായ കുറ്റാന്വേഷകന്‍ ഷെര്‍ലക് ഹോംസ് എത്തുന്നു. ഏതുകേസിലും വിജയിക്കുന്ന ഹോംസ് എന്നാല്‍ ഇവിടെ പ്രതിസന്ധിയിലകപ്പെടുന്നു. കാരണം രണ്ടു പ്രതികാരകഥകളാണ് അദ്ദേഹത്തെ കാത്തിരുന്നത്. ഭര്‍ത്താവിനാല്‍ പീഡിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒരു സ്ത്രീ വര്‍ഷങ്ഗള്‍ക്കുശേഷം പകവീട്ടാനായി മകനെ വിടുന്നതാണ് ഒന്നാമത്തെ പ്രശ്‌നം. ഹോംസിന്റെ ഖനിത്തോഴിലാളിയായ അനന്തരവന്‍ അവന്റെ യജമാനനെ വധിക്കുന്നതാണ് രണ്ടാമത്തെ പ്രതിസന്ധി. അനന്തമായ സാധ്യതകളുള്ള ഒരു സ്ഥിതി വിശേഷമാണ് ഹോംസിന് അമേരിക്കയില്‍ നേരിടേണ്ടിവരുന്നത്. തുടര്‍ന്നുവായിക്കുക…
പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ മാര്‍ക് ട്വയിനിന്റെ അത്യന്തം സസ്‌പെന്‍സ് നിറഞ്ഞതും രസകരവുമായ A Double Barrelled Detective Story എന്ന നീണ്ടകഥയുടെ മലയാള പരിഭാഷ.
സാമുവല്‍ ലാംഗോണ്‍ ക്ലെമെന്‍സ് എന്നായിരുന്നു യഥാര്‍ഥ പേര്. 1835 നവംബര്‍ 30-ന് മിസ്സൂറിയിലെ ഫ്‌ളോറിഡയില്‍ ജനിച്ചു. പക്ഷെ, വളര്‍ന്നത് മിസ്സിസ്സിപ്പി നദിയുടെ തീരത്തുള്ള ഹാനിബോള്‍ എന്ന കൊച്ചുപട്ടണത്തില്‍. ഈ നദിയും പട്ടണവും ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന്റെ കൃതികളില്‍ നിറഞ്ഞുനിന്നു. പതിനെട്ടാം വയസ്സില്‍ വീടുവിട്ടിറങ്ങിയ ക്ലെമെന്‍സ് കുറച്ചുകാലം ഒരു അച്ചടിശാലയില്‍ ടൈപ്പ്‌സെറ്ററുടെ ജോലി നോക്കി. പിന്നീട് പൈലറ്റായി പരിശീലനം നേടിയെങ്കിലും ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാല്‍ ആ ജോലി ഉപേക്ഷിക്കേണ്ടിവന്നു. അഞ്ചുവര്‍ഷം നെവാഡയിലും കാലിഫോര്‍ണിയയിലും ഖനിത്തൊഴിലാളിയായും പത്രപ്രവര്‍ത്തകനായും ജോലി ചെയ്തു. 1863 ഫിബ്രവരിയിലാണ് മാര്‍ക് ട്വയിന്‍ എന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങുന്നത്. നര്‍മപ്രധാനമായ സഞ്ചാരക്കുറിപ്പുകള്‍ ധാരാളം എഴുതിയ അദ്ദേഹം യൂറോപ്പിലേക്കും വിശുദ്ധനാട്ടിലേക്കും നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് ആദ്യ പ്രധാന കൃതിയായ ദി ഇന്നസെന്റ്‌സ് എബ്രോഡിന് (1869) കാരണമായത്. തുടര്‍ന്ന് പടിഞ്ഞാറന്‍ നാടുകളിലെ അനുഭവങ്ങളുടെ വിവരണമായ റഫിംഗ് ഇറ്റ് (1873), ആക്ഷേപഹാസ്യ നോവലായ ദ ഗില്‍ഡ്ഡ് ഏജ് (1873) എന്നീ കൃതികള്‍ പുറത്തിറങ്ങി. 1870-ല്‍ ഒലീവിയ ലാംഗ്ഡണിനെ വിവാഹം ചെയ്ത ട്വയിന്‍ പ്രഭാഷണപര്യടനങ്ങള്‍ ഉപേക്ഷിക്കുകയും കണെക്റ്റിക്കട്ടിലെ ഹാര്‍ട്ട്‌ഫോഡിലേക്ക് താമസം മാറ്റുകയും ചെയ്തു. തുടര്‍ന്നാണ് പ്രശസ്തങ്ങളായ കൃതികള്‍ പലതും എഴുതുന്നത്. സ്‌കെച്ചസ്: ന്യു ആന്‍ഡ് ഓള്‍ഡ് (1875), ദി അഡ്‌വെഞ്ച്വേഴ്‌സ് ഓഫ് ടോം സോയര്‍ (1876), എ ട്രാംപ് എബ്രോഡ് (1880), ദ് പ്രിന്‍സ് ആന്‍ഡ് ദ് പോപര്‍ (1882), ലൈഫ് ഓണ്‍ ദ് മിസ്സിസ്സിപ്പി (1883), മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ദി അഡ്‌വെഞ്ച്വേഴ്‌സ് ഓഫ് ഹക്ക്ള്‍ബറി ഫിന്‍ (1884), എ കണെക്റ്റിക്കട്ട് യാങ്കി ഇന്‍ കിങ് ആര്‍തേഴ്‌സ് കോര്‍ട്ട് (1889), പുഡ്ഡിംഗ്‌ഹെഡ് വില്‍സണ്‍ (1894). സമ്പന്നകാലമായിരുന്നു അത്. പക്ഷെ അശ്രദ്ധമായി നടത്തിയ പല നിക്ഷേപങ്ങള്‍ കാരണം 1894-ല്‍ അദ്ദേഹം പാപ്പരായി. അങ്ങനെ വീണ്ടും പ്രഭാഷണങ്ങള്‍ക്കായി ലോകം ചുറ്റേണ്ടിവന്നു. 1900-ല്‍ നഷ്ടപ്പെട്ട സമ്പാദ്യം തിരിച്ചെടുക്കുകയും അമേരിക്കയില്‍ തിരിച്ചെത്തുകയും ചെയ്തു. പക്ഷെ തുടര്‍ന്നുള്ള കാലം ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നു. ഏറ്റവും പ്രിയപ്പെട്ട മകള്‍ സൂസിയും ഭാര്യയും മരിച്ചു. മറ്റൊരു മകളായ ജീനിന്റെ അന്ത്യം അപസ്മാര രോഗത്താലായിരുന്നു. താമസിയാതെ മാര്‍ക് ട്വയിനും ലോകത്തോടു യാത്ര പറഞ്ഞു: 1910 ഏപ്രില്‍ 21-ന്. സാമ്രാജ്യത്വത്തിനും അനീതിക്കുമെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനംപോലെത്തന്നെ അദ്ദേഹത്തിന്റെ വെളുത്ത സ്യൂട്ടും വെള്ളത്തലമുടിയും ആഘോഷിക്കപ്പെട്ടു.