സെൻ സെക്സ്
₹150.00 ₹135.00
10% off
Out of stock
Get an alert when the product is in stock:
ഫിലിപ്പ് തോഷിയോ സുഡോ
പരിഭാഷ: വിജു വി. നായർ
അവളിൽ നിന്നുള്ള പരിമളം…..
എന്റെ മൊട്ടു വിരിയിക്കുന്നു ഞങ്ങളുടെ പ്രണയപാശം മുറുക്കുന്നു….രതിപുഷ്പത്തിന്റെ പേലവഗന്ധം
ഇക്കിയു
ഗന്ധത്തിന്റെ വഴി വാക്കുകൾക്കതീതമാണ്. സജീവമായി ശ്വസിക്കവഴിയേ അതറിയാനാവൂ. ചില മണങ്ങൾ മൂക്കിലൂടെ കടന്നുപോകുന്ന മാത്രയിൽത്തന്നെ നാമതെന്തെന്നറിയും. പ്രേമഭാജനത്തിന്റെ ഉടുവസ്ത്രത്തിന്റെ മണം. മുടിയിഴകളുടെ മണം. രതിയുടെ മണം. പിരിഞ്ഞുപോയി നാഴികകൾ കഴിഞ്ഞാലും, പ്രേമഭാജനത്തിന്റെ തലയിണമണം മതി ഏകാന്തമായ ആ രാത്രി ബാക്കി സുഖദം പിന്നിടാൻ. ഈ ഗന്ധങ്ങൾ മറ്റാരോടെങ്കിലും ഒന്നു വിശദമാക്കുവാൻ ശ്രമിക്കൂ, വാക്കുകൾ വഴിമുട്ടും. പ്രേമഭാജനത്തിന്റെ രൂപസൗഭഗം വിവരിച്ചാൽ കൂട്ടുകാർക്ക് പിടികിട്ടും – പൊക്കം, തൂക്കം, മുടിനിറം, കണ്ണുകൾ സ്വകാര്യ വടിവുകൾ… എല്ലാം. സംസാരശൈലി പോലും അനുകരിച്ചുകാട്ടാനാവും. പക്ഷെ ഗന്ധം? മനംമയക്കുന്നതെന്നു പറഞ്ഞാൽ വ്യക്തമാവുമോ? അതല്ലെങ്കിൽ ഏതെങ്കിലും പൂമണത്തോടോ അത്തർമണങ്ങളോടോ ഉപമിച്ചാൽ? അതൊന്നും പിടിയില്ലാത്തവർക്കുമുന്നിൽ ഉപമകൾ പരാജയപ്പെടും.
രതിയുടെ ക്ലാസിക് ‘സെൻ സെക്സി’ന്റെ വശ്യതയാർന്ന പരിഭാഷ ആദ്യമായ് മലയാളത്തിൽ…