Add a review
You must be logged in to post a review.
₹200.00 ₹160.00 20% off
In stock
കക്കാടിന്റെ കാവ്യജീവിതത്തിലെ മറ്റൊരു ഋതുവാണ് സഫലമീയാത്രയില്‍. പൊയ്‌പ്പോയ ഗ്രാമീണമുഗ്ധതകളെ ഗൃഹാതുരതയോടെ ആവിഷ്‌കരിക്കുന്ന 54 കവിതകളും ഒരു കാവ്യനാടകവും. കേരള സാഹിത്യ അക്കാദമി, വയലാര്‍, ഓടക്കുഴല്‍, കുമാരനാശാന്‍ സ്മാരക അവാര്‍ഡുകളും ആശാന്‍ െ്രെപസ് ഫോര്‍ പോയട്രി എന്നിവയും ലഭിച്ച അപൂര്‍വ കാവ്യസമാഹാരം.
പുതിയ പതിപ്പ്.
കക്കാട് നാരായണന്‍ നമ്പൂതിരി. 1927 ജൂലായ് 14ന് കോഴിക്കോട് ജില്ലയിലെ അവിടനല്ലൂരില്‍ ജനിച്ചു. കൃതികള്‍: ശലഭഗീതം, ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന്, പാതാളത്തിന്റെ മുഴക്കം, കവിത, വജ്രകുണ്ഡലം, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, സഫലമീയാത്ര, പകലറുതിക്കുമുമ്പ്, നാടന്‍ചിന്തുകള്‍, കവിതയും പാരമ്പര്യവും, അവലോകനം. സഫലമീയാത്രയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ െ്രെപസ് ഫോര്‍ പോയട്രി, കുമാരനാശാന്‍ സ്മാരക അവാര്‍ഡ് എന്നിവ ലഭിച്ചു. 1987 ജനവരി 6ന് കോഴിക്കോട്ട് അന്തരിച്ചു. അച്ഛന്‍: നാരായണന്‍ നമ്പൂതിരി; അമ്മ: ദേവകി അന്തര്‍ജ്ജനം. ഭാര്യ: ശ്രീദേവി. മക്കള്‍: ശ്രീകുമാര്‍, ശ്യാംകുമാര്‍.
You must be logged in to post a review.
Reviews
There are no reviews yet.