സന്യാസിയെപ്പോലെ ചിന്തിക്കൂ
₹399.00 ₹359.00
10% off
In stock
ജെയ് ഷെട്ടി
ഒരു സന്യാസിയെപ്പോലെ ചിന്തിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും:
നെഗറ്റീവ് മനോഭാവം എന്തുകൊണ്ട് പടരുന്നു
അമിത ചിന്ത എങ്ങനെ അവസാനിപ്പിക്കാം
താരതമ്യങ്ങൾ എന്തുകൊണ്ട് സ്നേഹത്തെ കൊന്നുകളയുന്നു.
നിങ്ങളുടെ ഭയത്തെ എങ്ങനെ ഉപയോഗപ്പെടുത്താം
സ്നേഹം കണ്ടെത്താനാകാത്തത് എന്തുകൊണ്ടാണ്
നിങ്ങൾ കണ്ടുമുട്ടുന്ന ഓരോരുത്തരിൽനിന്നും എങ്ങനെ പഠിക്കാം
എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ ചിന്തയല്ല
എങ്ങനെ നിങ്ങളുടെ ലക്ഷ്യം കണ്ടെത്താം
വിജയിക്കാൻ അനുകമ്പ നിർണായകമാകുന്നത് എന്തുകൊണ്ട്
തുടങ്ങി, കൂടുതൽ കാര്യങ്ങൾ…
‘മഹത്തായ ആളുകൾ എപ്രകാരമാണ് ഉയർന്നരീതിയിൽ ചിന്തിക്കുന്നത് എന്നും ജീവിക്കുന്നത് എന്നും സേവനം ചെയ്യുന്നത് എന്നും പറഞ്ഞുതരുന്ന മികച്ച പുസ്തകം. ഈ പുസ്തകം ഉയരങ്ങളിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന്
വ്യക്തികൾക്ക് ഉപകാരപ്രദമാവും’
റോബിൻ ശർമ
ലോകത്തിലെ ഏറ്റവും മികച്ച വില്പനയുള്ള ദ മങ്ക് ഹു സോൾഡ് ഹിസ് ഫെരാരി, ദ 5 എഎം ക്ലബ്
എന്നീ പ്രചോദനാത്മക പുസ്തകങ്ങളുടെ രചയിതാവ്
‘എങ്ങനെ നിങ്ങളുടെ കരുത്ത് കെട്ടിപ്പടുക്കാം എന്ന് പടിപടിയായി ജെയ് ഷെട്ടി കാണിച്ചുതരുന്നു. ഒപ്പം, സ്വന്തം പ്രതിച്ഛായയിൽ നിന്ന് ആത്മാഭിമാനത്തിലേക്ക് നിങ്ങളുടെ ഊന്നൽ മാറ്റുന്നതിനെക്കുറിച്ചും’
ദീപക് ചോപ്ര,
എം.ഡി പ്രാഫസർ ഓഫ് മെഡിസിൻ, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാൻ ഡിയേഗോ
‘ഈ ലോകത്തിന്റെ കാലാതീതമായ വിജ്ഞാനത്തിന്റെ ഉറവിടമാകുക എന്ന അപൂർവ നേട്ടത്തിനുടമയായ ജെയ് ഷെട്ടി ദൈനംദിന നിമിഷങ്ങളുമായി സംയോജിപ്പിച്ച് ആ വിജ്ഞാനത്തെ സമകാലികമാക്കുകയും അതിന് അർഥവും ശോഭയും നൽകുകയും ചെയ്യുന്നു. ആ വിജ്ഞാനത്തിന്റെ പ്രത്യാശാകിരണങ്ങൾ അദ്ദേഹം ഇതിനകം സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകഴിഞ്ഞു. എന്നാൽ, ഇവിടെ അതിനെയെല്ലാം ജീവിതത്തെ മാറ്റിത്തീർക്കുന്ന ഒരൊറ്റ വാള്യമായി അദ്ദേഹം സമാഹരിക്കുകയാണ്. നിങ്ങളുടെ മനസ്സ് തുറക്കാൻ, ഹ്യദയത്തിന് ഉത്തേജനം ലഭിക്കാൻ, വിജയത്തെ പുനർനിർവചിക്ക നിങ്ങളുടെ അഗാധലക്ഷ്യങ്ങളുമായി ബന്ധപ്പെടാൻ ഈ പുസ്തകം വായിക്കുക.’
അരിയന്ന ഹഫിംഗ്ടൺ
ദി ഹഫിംഗ്ടൺ പോസ്റ്റ് സ്ഥാപക, ക്രൈവ് ഗ്ലോബൽ സ്ഥാപകയും സി.ഇ.ഒയും
വിവർത്തനം: കെ. കണ്ണൻ