Add a review
You must be logged in to post a review.
₹850.00 ₹680.00 20% off
Out of stock
ശുദ്ധഹാസ്യത്തിന്റെ സുവര്‍ണകാലം തിരിച്ചുവരുന്നു!
പ്രശസ്തഹാസ്യസാഹിത്യകാരന്‍ സഞ്ജയന്റെ സമ്പൂര്‍ണ്ണകൃതികള്‍
രണ്ട് വോള്യങ്ങള്‍
അവതാരിക:എം.എന്‍ .കാരശ്ശേരി.
ആയിരത്തി അറുന്നൂറിലധികം പേജുകള്‍
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഗോപികൃഷ്ണന്റെ ചിത്രങ്ങളോടെ.
മാണിക്കോത്ത് രാമുണ്ണിനായര്‍ എന്നായിരുന്നു സഞ്ജയന്റെ യഥാര്‍ഥനാമധേയം. 1903 ജൂണ്‍ 13ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് എന്ന തറവാട്ടില്‍ ജനനം. പിതാവ്: മാടാവില്‍ കുഞ്ഞിരാമന് വൈദ്യര്. മാതാവ്: മാണിക്കോത്ത് പാറുഅമ്മ. തിരുവങ്ങാട്ട് ബ്രണ്ണന്‍ ബ്രാഞ്ച് സ്കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്,പാലക്കാട് വിക്ടോറിയ കോളേജ്, മദിരാശി ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കോഴിക്കോട് ഹജൂരാപ്പീസില്‍ ഗുമസ്തനായിട്ടാണ് ഔദ്യോഗികജീവിതമാരംഭിച്ചത്. ആ ഉദ്യോഗം രാജിവെച്ച് അദ്ദേഹം മലാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഇംഗ്ലീഷ് ലക്ചററായി. 1935-ല്‍ ‘കേരളപത്രിക’യുടെ പത്രാധിപത്യം ഏറ്റെടുത്തു. 1936ല്‍ സ്വന്തം പത്രാധിപത്യത്തിലും ഉത്തരവാദിത്വത്തിലും ‘സഞ്ജയന്’ എന്ന ഹാസ്യസാഹിത്യമാസിക ആരംഭിച്ചു. മലാര്‍ മേഖലയിലെ രാഷ്ട്രീയ-സാമൂഹിക ജീവിതരംഗത്ത് ‘സഞ്ജയന്’ ശക്തമായ സ്വാധീനം ചെലുത്തി. ‘സഞ്ജയ’ന്റെ തുടര്‍ച്ചയായി ‘വിശ്വരൂപം’ ആരംഭിച്ചു. ‘മാതൃഭൂമി’യില്‍ നിന്നായിരുന്നു ഇതിന്റെ അച്ചടിയും പ്രസാധനവും. 1942 ഏപ്രില്‍ മാസത്തില്‍, ആരോഗ്യം ക്ഷയിച്ചതുമൂലം തലശ്ശേരിക്കു മടങ്ങി. 1943 സപ്തംര്‍ 13ന് നാല്പതാമത്തെ വയസ്സില്‍ അന്തരിച്ചു. സഞ്ജയന് എന്ന തൂലികാനാമത്താല്‍ മലയാള സാഹിത്യഭൂപടത്തില്‍ അദ്വിതീയവും അതുല്യവുമായ സ്ഥാനം അലങ്കരിക്കുന്ന എം.ആര്. നായരുടെ അനുഗൃഹീത തൂലികയുടെ മഹത്ത്വം തിരിച്ചറിയേത് ഓരോ മലയാളിയുടെയും കടമയാണ്. തോലന്റെയും കുഞ്ചന്‍നമ്പ്യാരുടെയും പാരമ്പര്യം നിലനിര്‍ത്താന്‍ കൈരളിക്കു ലഭിച്ച വരദാനമായിരുന്നു സഞ്ജയന്. സഞ്ജയന് പ്രയോഗിച്ച ഹാസ്യരസം സാഹിത്യത്തിലെ ഹാസ്യശാഖയെ സമ്പന്നമാക്കുന്നതില്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു.
കേരളപത്രിക, വിശ്വരൂപം, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നീ ആനുകാലികങ്ങളില്‍ എഴുതിയിരുന്നതും ആറു ഭാഗങ്ങളായി മാതൃഭൂമി പ്രസിദ്ധീകരിച്ചതുമായ ഹാസ്യലേഖനങ്ങളും ഹാസ്യകവിതാസമാഹാരമായ ഹാസ്യാഞ്ജലിയും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഹാസ്യരസം അന്യമായിക്കൊണ്ടിരിക്കുന്ന, ചിരിക്കുവാന്‍ പലപ്പോഴും മറന്നുപോകുന്ന പുതിയ തലമുറയ്ക്ക് ഈ ഗ്രന്ഥം വിലപ്പെട്ടതായിരിക്കും എന്നതില്‍ സംശയമില്ല.
You must be logged in to post a review.
Reviews
There are no reviews yet.