സഞ്ചാരപുസ്തകം
₹400.00 ₹340.00
15% off
In stock
സക്കറിയ
അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, ഇസ്രയേല്‍, ഇംഗ്ലണ്ട്, അമേരിക്ക, യൂറോപ്പ്, സൗദി അറേബ്യ തുടങ്ങിയ നാടുകളില്‍നിന്നുള്ള സഞ്ചാരക്കുറിപ്പുകള്‍.
പഫിൻ പക്ഷികളുടെ പസിഫിക്ക് സമുദ്രത്തിലെ ഏകാന്തതാവളം കെല്ലിഗ് ദ്വീപ്…
ഓസ്ട്രേലിയയുടെ ഔട്ട്ബായ്ക്ക് പരപ്പുകളിലെ ഉലുരുപാറ… പ്രകൃതിസ്നേഹികളുടെ വിശുദ്ധ പുസ്തകം രചിച്ച ഗിൽബർട്ട് വൈറ്റിന്റെ ഇംഗ്ലീഷ് കുഗ്രാമഭവനം…
സ്റ്റാറ്റൻ ദ്വീപ്-ന്യൂയോർക്ക് ഫെറി… അവസാനത്തെ വിശുദ്ധ റോമാസാമ്രാജ്യ ചക്രവർത്തിയുടെ വിയന്നയിലെ ശവസംസ്കാരം… ജെയിംസ് ജോയ്സിനെ ‘പുലിപിടിച്ച’ അയർലൻഡിലെ കോട്ടഗോപുരം… സൗദിയിലെ മദായിൻ സാലിഗ്… ജോർദ്ദാനിലെ പെട്ര… ഇസ്രയേലിന് നെടുനീളം ഒരു ക്യാമറായാത്ര…
ഒമാൻ… അബുദാബി…
സക്കറിയയുടെ കുറേ യാത്രകളുടെ പുസ്തകം.
ആധുനിക മലയാളകഥാസാഹിത്യത്തിലെ പ്രമുഖരില്‍ ഒരാള്‍. സാമൂഹിക വിമര്‍ശകന്‍, മാധ്യമ പ്രവര്‍ത്തകന്‍. ഒരിടത്ത്, ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും, എന്തുണ്ട് പീലാത്തോസേ വിശേഷം?, കണ്ണാടി കാണ്മോളവും എന്നിവയാണ് പ്രമുഖ കൃതികള്‍.കോട്ടയം ജില്ലയിലെ ഉരുളികുന്നത്ത് ജനിച്ചു. ഡല്‍ഹിയില്‍ പ്രസാധന-മാധ്യമരംഗങ്ങളില്‍ ഇരുപതു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് സ്ഥാപക പ്രവര്‍ത്തകന്‍. രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളുള്‍പ്പെടെ നാല്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് താമസിക്കുന്നു.