Add a review
You must be logged in to post a review.
₹430.00 ₹365.00 15% off
In stock
സുഭാഷ് ചന്ദ്രൻ
സമുദ്രശില എന്ന നോവൽ അഭൂതപൂർവമായ ഒരു കലാശില്പശൈലിയിൽ സ്വയംഭൂ എന്നപോലെ വളർന്നുറച്ചു രൂപപ്പെട്ടിരിക്കുന്നു എന്നു ഞാൻ കരുതുന്നത് മറ്റുപലരും വിചാരിക്കാവുന്ന കാരണങ്ങളാലല്ല; ആദിപ്രരൂപപരവും (Archetypal) രൂപകപരവും (Metaphorical) ആയ കാരണങ്ങളാലാണ്. നവരൂപകങ്ങൾ സൃഷ്ടിക്കാനുള്ള കഴിവിനെ ഐശ്വരമായ സൃഷ്ടികർമത്തോടു സമാനമായ ആദരത്തോടെയാണ് ഭാരതീയർ വൈദികകാലം മുതൽക്ക് വീക്ഷിച്ചുപോന്നത്. ആ ഐശ്വരമായ രൂപക കല്‌പനാശക്തിയിൽ സുഭാഷ് ചന്ദ്രനെ അതിശയിക്കുന്ന ഒരു നോവൽകർത്താവും സമുദ്രശിലയെ പിൻതള്ളുന്ന ഒരു വാങ്മയ കലാസൃഷ്ടിയും മലയാളത്തിൽ ഇല്ലെന്നാണ് എന്റെ തോന്നൽ.
– എം. ലീലാവതി
പ്രഹേളികാസ്വഭാവമുള്ള സ്ത്രീജീവിതത്തെ ഭാഷയുടേയും ഭാവനയുടേയും ഉളിയും ചിന്തേരും കൊണ്ട്
ശില്പഭദ്രമായ ഒരാഖ്യാനമാക്കുന്ന വിസ്മയം. മനുഷ്യൻ എന്ന മഹാസത്യത്തേയും ഉപാധികളില്ലാത്ത സ്‌നേഹത്തെയും കുറിച്ചുള്ള ഒരു സർഗാന്വേഷണം. സങ്കല്പത്തിന്റേയും യാഥാർഥ്യത്തിന്റേയും അതിരുകൾ മായ്ച്ചുകൊണ്ട് ഇതുവരെയുള്ള മലയാള നോവൽരീതികളെ
അട്ടിമറിക്കുന്ന രചനാവൈഭവം.
മനുഷ്യന് ഒരു ആമുഖത്തിന്റെ സ്രഷ്ടാവിൽനിന്ന് മറ്റൊരു ക്ലാസിക് നോവൽ.
You must be logged in to post a review.
Reviews
There are no reviews yet.