സമുദ്രശില
₹325.00 ₹260.00 20% off
In stock
സുഭാഷ് ചന്ദ്രൻ
എന്റെ പ്രിയപ്പെട്ടവനുമൊത്ത് ഞാൻ സമുദ്രമധ്യത്തിലുള്ള വെള്ളിയാങ്കല്ലിൽ
ശയിച്ചത് നുണക്കഥയാണെന്ന് നീയെങ്കിലും വിശ്വസിക്കരുതേ! അത്തരമൊരു സങ്കല്പം ഓരോ സ്ത്രീയുടെയും അതിജീവനരഹസ്യമാണ്. മീൻവെട്ടുന്നതായും കറിയുണ്ടാക്കുന്നതായും ക്ലാസെടുക്കുന്നതായുമൊക്കെ
കാണപ്പെടുന്ന ഒരുവൾ യഥാർഥത്തിൽ ആ സങ്കല്പ്പത്തിനു മീതേ അടയിരിക്കുകയാണ്. പരമമായ ഏകാന്തതയിൽ തന്നെ സ്നേഹിക്കുന്ന ഒരു യഥാർഥ പുരുഷനുമൊത്ത് ഒരിത്തിരി നേരം. ആ നേരംതന്നെയാണ്
അവളുടെ ഇടം. ആ സങ്കല്പം മാത്രമാണ് അവളുടെ സത്യം…
പ്രഹേളികാസ്വഭാവമുള്ള സ്ത്രീജീവിതത്തെ ഭാഷയുടേയും
ഭാവനയുടേയും ഉളിയും ചിന്തേരും കൊണ്ട് ശില്പഭദ്രമായ ഒരാഖ്യാനമാക്കുന്ന വിസ്മയം. മനുഷ്യൻ എന്ന മഹാസത്യത്തെയും ഉപാധികളില്ലാത്ത
സ്നേഹത്തേയും കുറിച്ചുള്ള ഒരു സർഗാന്വേഷണം. സങ്കല്പത്തിന്റേയും യാഥാർഥ്യത്തിന്റേയും അതിരുകൾ മായ്ച്ചുകൊണ്ട് ഇതുവരെയുള്ള മലയാള നോവൽരീതികളെ അട്ടിമറിക്കുന്ന രചനാവൈഭവം.
മനുഷ്യന് ഒരു ആമുഖത്തിന്റെ സ്രഷ്ടാവിൽനിന്ന്
മറ്റൊരു ക്ളാസിക് നോവൽ