ISBN: ISBN 13: 9789359620923Edition: 1Publisher: Mathrubhumi
SpecificationsPages: 96
About the Book
അച്ഛനോടും അമ്മയോടുമുള്ള സ്‌നേഹം ആന്തരികയാത്രയാണ്.
അത് ഭക്തിയോളം വിശുദ്ധമായ സ്‌നേഹമാണ്. അവിടെ മടക്ക യാത്രയില്ലെന്നുമാത്രം. അത് വിവരിക്കുമ്പോള്‍ ലാല്‍
മനുഷ്യബന്ധങ്ങളിലെ ആഴത്തിലുള്ള സ്പന്ദനം
അറിയുന്നുണ്ടായിരുന്നു. അതുപോലെ ഓഷോയുടെ വായന ബൗദ്ധികമായ ആന്തരികയാത്രയാണ്. ഇതെല്ലാം വായിക്കുമ്പോള്‍
ഒരു നടനില്‍ അഭിനയമായിത്തീരാത്ത അനുഭവങ്ങളിലൂടെയാണ്
വായനക്കാര്‍ സഞ്ചരിക്കുന്നത്.
-കെ.പി. അപ്പന്‍
ഇത് എന്റെ ആത്മകഥയോ പൂര്‍ണ്ണമായ
ഓര്‍മ്മക്കുറിപ്പുകളോ അല്ല.
ഒന്നു തിരിഞ്ഞുനോക്കിയപ്പോള്‍,
മിന്നല്‍വെട്ടത്തിലെന്നപോലെ കണ്ട ചില ലോകങ്ങള്‍.
ഇനിയുമെത്രയോ കാര്യങ്ങള്‍ മനസ്സിലിരിക്കുന്നു.
പറയാന്‍ പറ്റുന്നവ, ഒരിക്കലും പറയാന്‍ പറ്റാത്തവ…
പതിരുകള്‍ കലര്‍ന്നുകിടക്കുന്നവ.
പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ
പരിഷ്‌കരിച്ച പതിപ്പ്