റിച് ഡാഡിന്റെ പണമൊഴുക്കിന്റെ ചതുരങ്ങൾ
₹350.00 ₹297.00 15% off
In stock
റോബർട്ട് ടി. കിയോസാക്കി
എങ്ങിനെ ചിലർ കുറച്ചു ജോലി ചെയ്ത്, കൂടുതൽ സമ്പാദിച്ച്, കുറവ് നികുതി കൊടുത്ത്, സാമ്പത്തികസ്വാതന്ത്ര്യം നേടാൻ പഠിക്കുന്നതെന്ന് വെളിപ്പെടുത്തുന്നു.
നിങ്ങൾ എപ്പോഴെങ്കിലും സ്വയം ഇത്തരം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ?
എന്തുകൊണ്ട് ഭൂരിഭാഗം നിക്ഷേപകരും പണം നഷ്ടപ്പെടുത്തുമ്പോൾ ചില നിക്ഷേപകർ മാത്രം കുറഞ്ഞ നഷ്ടസാധ്യതയിൽ ഒരുപാട് സമ്പാദിക്കുന്നു?
എന്തുകൊണ്ട് ചിലർ ജോലികൾ മാറിക്കൊണ്ടിരിക്കുമ്പോൾ മറ്റു ചിലർ ജോലി ഉപേക്ഷിച്ച് ബിസിനസ്സ് സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നു? വ്യവസായ യുഗത്തിൽ നിന്നും വിവരസാങ്കേതിക യുഗത്തിലേയ്ക്കുള്ള മാറ്റം എന്നേയും എന്റെ കുടുംബത്തിനേയും എങ്ങിനെ ബാധിക്കുന്നു? എങ്ങിനെ ഈ മാറ്റം എന്റെ ഗുണത്തിനായി ഉപയോഗപ്പെടുത്തി സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാം?
പണമൊഴുക്കിന്റെ ചതുരങ്ങൾ എഴുതിയിരിക്കുന്നത് തൊഴിൽ സുരക്ഷയ്ക്ക് അപ്പുറം പോയി സാമ്പത്തിക സ്വാതന്ത്ര്യത്തിലേയ്ക്കുള്ള നിങ്ങളുടെ സ്വന്തം വഴി കണ്ടെത്താനും നിങ്ങളുടെ സാമ്പത്തിക ഭാവിയുടെ നിയന്ത്രണം ഏറ്റെടുക്കാനും സഹായിക്കുന്നതിനു വേണ്ടിയാണ്.
റോബർട്ട് ടി കിയോസാക്കി ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ജനങ്ങളുടെ പണത്തെക്കുറിച്ചുള്ള ചിന്താരീതികളെ വെല്ലുവിളിക്കുകയും മാറ്റിമറിക്കുകയും ചെയ്തു. പരമ്പരാഗത കാഴ്ച്ചപ്പാടുകളോട് എപ്പോഴും കടകവിരുദ്ധമായി നിൽക്കുന്ന പുതിയ വീക്ഷണങ്ങൾ അവതരിപ്പിക്കുന്ന റോബർട്ട്, തന്റെ ഋജുവായ സംഭാഷണങ്ങൾ, നിർ ദാക്ഷിണ്യത, ധീരത എന്നിവയുടെ പേരിൽ പ്രശസ്തി നേടിയിട്ടുണ്ട്. സാമ്പത്തിക വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്ന, ആവേശപൂർവ്വം അതിനുവേണ്ടി വാദിക്കുന്ന, അതിന്റെ സുപ്രധാന വക്താവ് എന്നനി ‘ലയിൽ ലോകം അദ്ദേഹത്തെ ആദരിക്കുന്നു.
വിവർത്തനം: എസ്. ജയേഷ്