രേഖകൾ
₹490.00 ₹441.00
10% off
Out of stock
₹490.00 ₹441.00
10% off
Out of stock
നമ്പൂതിരി
The autobiography of an artist
‘ജീവിതത്തിന്റെ ക്രൗര്യത്തിനു നേരെ നോക്കി ഇതും മനുഷ്യാവസ്ഥയാണല്ലോ എന്നു പറഞ്ഞു ചിരിക്കുന്നതാണ് നമ്പൂതിരിയുടെ സ്വഭാവം. വളരെക്കാലം ഇടപഴകിയ ഒരാളെന്ന നിലയ്ക്ക് ഞാനിത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ആ നർമം ഈ ഓർമക്കുറിപ്പുകളിൽ അവിടവിടെ പൊൻപൊടിപോലെ തിളങ്ങുന്നതു കാണാം.
– എം .ടി.
സാംസ്കാരിക നരവംശശാസ്ത്രത്തിലെ ചില ഉൾക്കാഴ്ചകൾ നമ്പൂതിരിയുടെ രൂപസങ്കൽപത്തിലേക്കു വരുന്നുണ്ട്. സഹജാവബോധംപോലെ ചില
ജൈവമുദ്രകൾ മധ്യതിരുവിതാംകൂറിലെ ക്രൈസ്തവരൂപങ്ങൾ വരയ്ക്കുമ്പോഴും മലബാറിലെ മാപ്പിളരൂപങ്ങൾ വരയ്ക്കുമ്പോഴും ഇടത്തരക്കാരെ വരയ്ക്കുമ്പോഴും എക്സിക്യൂട്ടീവ്സിനെ വരയ്ക്കുമ്പോഴും നാഗരികമായ വാസ്തുശിൽപമാതൃകകൾ വരയ്ക്കുമ്പോഴും ഒക്കെ ഒരു ചിത്രകാരനെക്കാൾ നമ്പൂതിരിയിൽ ഒരു ചരിത്രകാരൻ പ്രവർത്തിക്കുന്നതായി കാണാം. ചിത്രകാരന്റെ രൂപസങ്കൽപത്തെക്കാളുമധികം രൂപസംസ്കാരത്തെക്കാളും അല്ലെങ്കിൽ അതിനോടൊപ്പം ചരിത്രകാരന്റെ ഉൾക്കാഴ്ചകളും കൂടി കലർന്ന മൊഴിയും
വരയും തമ്മിലുള്ള ഒരു സംവാദസൃഷ്ടിയാണ്, രചനയാണ് നമ്പൂതിരി നിർവഹിക്കുന്നത്.
– കെ.ജി.എസ്.