Description
നോവലിന്റെ അവസാന വാക്യം വായിച്ചവസാനിപ്പിക്കുമ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. വേദനകളൊക്കെ കഴിഞ്ഞുള്ള
ആനന്ദത്തിന്റെ ചെറുതുള്ളികള്‍. കാലുഷ്യങ്ങള്‍ക്കു മേലെ
മാനവികത ഉയര്‍ന്നു നില്‍ക്കുന്ന ഒരു മുന്തിയ നിമിഷം.
അന്‍പ്. അലിവ്. മനുഷ്യനെ മനുഷ്യനായി ചേര്‍ത്തു
നിര്‍ത്തുന്ന രണ്ടുറവകള്‍. ഞാനീ നോവലിനെ നെഞ്ചോടു ചേര്‍ക്കുന്നു.
-വി. ഷിനിലാല്‍
ജാതി-മത-ദേശ പരിഗണനകള്‍ക്കപ്പുറം മനസ്സിന്റെ ഉള്ളറകള്‍ തേടിയുള്ള സര്‍ഗ്ഗസഞ്ചാരം. മനുഷ്യര്‍ തമ്മിലുള്ള വെറിയും ദുര്‍ബലവിഭാഗങ്ങളോടുള്ള അവഗണനയും ജീവിതത്തില്‍ കാലുഷ്യം നിറയ്ക്കുമ്പോള്‍ പുതിയകാലത്തിന്റെ സ്‌നേഹവും പരിഗണനയും ചേര്‍ത്തുപിടിക്കലും ഉദ്‌ഘോഷിക്കുന്ന കൃതി. ഷാബു കിളിത്തട്ടിലിന്റെ പുതിയ നോവല്‍




