Sale!
Book RAMAYANAM MANUSHYAKATHAANUGAANAM.RAMAYANAPRASADAM.SAMAYAAKAASANGALIL RAMAYANA THEERTHAM
Book RAMAYANAM MANUSHYAKATHAANUGAANAM.RAMAYANAPRASADAM.SAMAYAAKAASANGALIL RAMAYANA THEERTHAM

രാമായണം മനുഷ്യകഥാനുഗാനം.രാമായണ പ്രസാദം.സമയാകാശങ്ങളിൽ രാമായണതീർഥം(3 പുസ്തകങ്ങൾ )

680.00 540.00

In stock

Author: K.radhakrishnanMadhusoodanan Nair.VRadhakrishnan C Category: Language:   MALAYALAM
ISBN: Publisher: Mathrubhumi
Specifications
About the Book

ഡോ.കെ.എസ്. രാധാകൃഷ്ണന്‍

മനുഷ്യന്റെ ഈശ്വരാരോഹണത്തിന്റെ കഥയാണ് രാമായണം. ഒരു സാധാരണമനുഷ്യന്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ രാമന്റെ ജീവിതം നിറയെ യാദൃച്ഛികതകളായിരുന്നു. അങ്ങനെ അസാധാരണമായിത്തീര്‍ന്ന ആ ജീവിതത്തിന്റെ പ്രത്യാശാനിര്‍ഭരതയാണ് രാമായണം വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. എല്ലാ ദുരന്തങ്ങളെയും ദുഃഖങ്ങളെയും എതിരിട്ടുകൊണ്ട് മനുഷ്യന് മഹത്ത്വമാര്‍ജിക്കാമെന്നും അമൃതാവസ്ഥ പ്രാപിക്കാമെന്നും രാമായണം കാണിച്ചുതരുന്നു.
വിവിധ രാമായണങ്ങളുടെ ആവര്‍ത്തിച്ചുള്ള പാരായണത്തില്‍ നിന്നു കൈവരിച്ച അറിവുകളും നിരീക്ഷണങ്ങളും ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പകര്‍ന്നുതരുന്നു.

രാമായണേതിഹാസത്തിന്റെ പാരായണാനുഭവങ്ങള്‍.

സി. രാധാകൃഷ്ണന്‍

എഴുതപ്പെട്ട കാലം മുതല്‍ കേരളക്കരയില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകമാണ് രാമായണം കിളിപ്പാട്ട്. ഓരോ പ്രാവശ്യം വായിക്കുമ്പോഴും പുതിയ അറിവുകളും ആശയങ്ങളും സാംഗത്യങ്ങളും അത് സമ്മാനിക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം നിവര്‍ത്തിനോക്കിയാലും അന്നത്തെ കാലത്തിനു വെളിച്ചമേകുന്ന പുതുമകള്‍ നല്‍കുന്നുവെന്നതാണ് ഈ കൃതിയുടെ നിത്യയൗവനത്തിനു കാരണം. ആവര്‍ത്തിച്ചുള്ള രാമായണപാരായണത്തില്‍നിന്നു കിട്ടിയ ആശയങ്ങള്‍ പ്രതിഫലിക്കുന്ന പുസ്തകം.

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ രാമായണ പാരായണാനുഭവങ്ങള്‍.

വി. മധുസൂദനൻ നായർ

ഗുണദൃഷ്ടിയോടെ രാമായണം വായിക്കുകയും, രാമായണ മഹാകാശത്തിൽ പറക്കുകയും ചെയ്ത ഒരുവന്റെ കാഴ്ചകളും ഉൾക്കാഴ്ചകളും. ഏതു കാഴ്ചയ്ക്കും വകനല്കിക്കൊണ്ട് ആ മഹാകാശം അപാരമായി പിന്നെയും വ്യാപിക്കുന്നുവെന്നും ഏതു കണ്ണിനും വിസ്തൃതിയും ഗഹനതയും ഏറിവരുന്ന മട്ടിലാണ് രാമായണവിതാനത്തെ ആദികവി സൃഷ്ടിച്ചുവെച്ചത് എന്നുമുള്ള ഗ്രന്ഥകാരന്റെ നിരീക്ഷണം രാമായണത്തിന്റെ ഉള്ളിലേക്കുള്ളിലേക്ക് ത്രികാലസഞ്ചാരം നടത്താൻ പ്രേരണ നല്കും. എല്ലാത്തരം വ്യാഖ്യാനങ്ങൾക്കും ന്യായീകരണങ്ങൾക്കും വകനല്കിക്കൊണ്ട്, കാലാകാലം ചേർക്കലിനും ചോർത്തലിനും വെട്ടിക്കുറയ്ക്കലിനും സ്വാതന്ത്യം നല്കിക്കൊണ്ട് ആദികാവ്യമെന്ന ആകാശം അക്ഷോഭ്യമായി നിലകൊള്ളുന്നു. പ്രപഞ്ചപ്രകൃതിയോടുള്ള പ്രേമസന്തർപ്പണമായി, ആത്മശാന്തിയുടെയും ലോകശാന്തിയുടെയും മഹാപാഠമായി, രാമായണപാരായണത്തെ ജനപരമ്പരകൾ തിരിച്ചറിയുന്നുവെന്ന് ഗ്രന്ഥകാരൻ കാട്ടിത്തരുന്നു. വേദോപനിഷത്‌സൂചനകളിലൂടെ, രാമായണത്തിലെ സാർവലൗകികമായ ഗൂഢവാതിലുകൾ തുറക്കാൻ സഹായിക്കുന്നു.

രാമായണമെന്ന കാവ്യതീർഥത്തെക്കുറിച്ച് എഴുതിയ പഠനലേഖനങ്ങൾ.

The Author

പ്രശസ്ത നോവലിസ്റ്റ്, സംവിധായകന്‍, ശാസ്ത്രലേഖകന്‍. 1939ല്‍ പൊന്നാനിയില്‍ ജനിച്ചു. പൂനയിലും കൊടൈക്കനാലിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ സയന്റിഫിക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പൊരുള്‍ എന്ന മാസിക നടത്തിയിരുന്നു. സയന്‍സ് ടുഡെ മാസികയുടെ സീനിയര്‍ സബ് എഡിറ്റര്‍, എസ്.പി.സി.എസ്. പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സ്​പന്ദമാപിനികളേ നന്ദി, നിഴല്‍പ്പാടുകള്‍, അഗ്‌നി, കണ്ണിമാങ്ങകള്‍, പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും, ഒറ്റയടിപ്പാതകള്‍, എല്ലാം മായ്ക്കുന്ന കടല്‍, ഊടും പാവും, നിലാവ്, പിന്‍നിലാവ് എന്നിവ മുഖ്യ കൃതികള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അച്യുതമേനോന്‍ അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വത്സല. മകന്‍: ഗോപാല്‍.

You're viewing: RAMAYANAM MANUSHYAKATHAANUGAANAM.RAMAYANAPRASADAM.SAMAYAAKAASANGALIL RAMAYANA THEERTHAM 680.00 540.00
Add to cart