Book RAMANAN
Book RAMANAN

രമണൻ

140.00 119.00 15% off

In stock

Author: Changampuzha Category: Language:   MALAYALAM
ISBN: ISBN 13: 9789359627731 Edition: 1 Publisher: Mathrubhumi
Specifications Pages: 104
About the Book
ചങ്ങമ്പുഴ ഞങ്ങള്‍ക്ക് ഒരോടക്കുഴല്‍ തന്നു!
അതിനു മുന്‍പ് ഒരോടക്കുഴല്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു.
വൃന്ദാവനത്തില്‍ കേട്ട ഓടക്കുഴല്‍. അത് ദിവ്യമുരളിയായിരുന്നു.
ഈശ്വരാംശമായി ഞങ്ങളതിനെ വണങ്ങിപ്പോന്നു.
ഇപ്പോള്‍ തൊട്ടയല്‍പക്കത്ത്, മനസ്സിന്റെ കാനനച്ചോലയില്‍
എത്തിയ ഇടയയുവാവിന്റെ കൈയില്‍ ഒരോടക്കുഴല്‍.
മലയാളത്തിന്റെ മുളംകാട്ടില്‍നിന്ന് വെട്ടിയെടുത്ത
പാഴ്ത്തണ്ടിലൂടെ മധുരതരഗാനം…
ഞങ്ങള്‍ ഓടക്കുഴല്‍ കളഞ്ഞില്ല. ഗാനം പെയ്തില്ലെങ്കിലും
ഒരു കാലഘട്ടത്തിന്റെ പ്രിയസ്മരണയായി സൂക്ഷിച്ചു.
-എം.ടി. വാസുദേവന്‍ നായര്‍
മലയാളത്തിലെ ആദ്യത്തെ നാടകീയ ഗ്രാമീണ
വിലാപകാവ്യമായ രമണന്റെ മാതൃഭൂമിപ്പതിപ്പ്‌

The Author

1911 ഒക്ടോബര്‍ 11-ന് ഇടപ്പള്ളിയില്‍ ജനനം. ഇടപ്പള്ളി മലയാളം പ്രൈമറി സ്‌കൂള്‍, ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍, ആലുവ സെന്റ് മേരീസ് സ്‌കൂള്‍, എറണാകുളം സര്‍ക്കാര്‍ ഹൈസ്‌കൂള്‍, സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മിലിട്ടറി അക്കൗണ്ട്‌സ് വിഭാഗത്തില്‍ കുറച്ചുകാലം ക്ലാര്‍ക്കായിരുന്നു. തുടര്‍ന്ന് മംഗളോദയത്തില്‍ സേവനമനുഷ്ഠിച്ചു. ഭാര്യ: ശ്രീദേവി. രമണന്‍, ബാഷ്പാഞ്ജലി, സങ്കല്പകാന്തി, സ്​പന്ദിക്കുന്ന അസ്ഥിമാടം, പാടുന്ന പിശാച്, നീറുന്ന തീച്ചൂള, ഓണപ്പൂക്കള്‍, ലീലാങ്കണം, രക്തപുഷ്പങ്ങള്‍, സ്വരരാഗസുധ, യവനിക (കവിതകള്‍), കളിത്തോഴി (നോവല്‍), സാഹിത്യ ചിന്തകള്‍ (പുരോഗമന സാഹിത്യ പ്രസ്ഥാനത്തെപ്പറ്റി), തുടിക്കുന്ന താളുകള്‍, പൂനിലാവില്‍ (ഗദ്യം), സമ്പൂര്‍ണ പദ്യകൃതികള്‍ തുടങ്ങി 57 കൃതികള്‍. 1948-ല്‍ ജൂണ്‍ 17-ന് അന്തരിച്ചു.

You may also like…

You're viewing: RAMANAN 140.00 119.00 15% off
Add to cart